ലണ്ടന്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള ‘ഇമോജി’ കണ്ടത്തെിയതായി ശാസ്ത്രജ്ഞര്‍. 1635ലെ ഒരു നിയമരേഖയിലാണ് ‘സ്മൈലി’ വരച്ചുചേര്‍ത്തിരിക്കുന്നത്. സ്ലോവാക്യക്കടുത്തുള്ള ഗ്രാമത്തില്‍ താമസിച്ചിരുന്ന അഭിഭാഷകന്‍ മുനിസിപ്പല്‍ പ്രമാണങ്ങള്‍ അവലോകനം ചെയ്യുന്നതിനിടെ തന്‍െറ ഒപ്പിന്‍െറ കൂടെ ‘ഇമോജി’ വരച്ചുചേര്‍ക്കുകയായിരുന്നു.
ഒരു വട്ടത്തിനുള്ളില്‍ രണ്ടു കുത്തുകളും വരയുമുള്ള ചിത്രത്തെയാണ് ഗവേഷകര്‍ ലോകത്തെ ഏറ്റവും പഴക്കമുള്ള ‘ഇമോജി’യായി കണക്കാക്കിയിരിക്കുന്നത്. നേരത്തേ 1648ല്‍ ഇംഗ്ളണ്ടിലെ റോബര്‍ട്ട് ഹെറിക്കിന്‍െറ ‘ടു ഫോര്‍ച്യൂണ്‍’ എന്ന കവിതയില്‍ വരച്ചുചേര്‍ത്ത ‘സ്മൈലി’ ഏറ്റവും പഴക്കമുള്ള ഇമോജിയായി കരുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.