തെഹ്റാൻ: ഇറാനിൽ ൈപ്രമറി സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷ പഠനത്തിന് വിലക്ക്. പാശ്ചാത്യ സാംസ്കാരിക അധിനിവേശത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതർ ഇംഗ്ലീഷിന് നിരോധനമേർപ്പെടുത്തിയത്. ‘സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന ചട്ടവിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ സമിതി മേധാവി മെഹ്ദി നവീദ് അസ്ഹറാണ് ദേശീയ ടെലിവിഷനിൽ പ്രഖ്യാപിച്ചത്.
പ്രൈമറി ക്ലാസുകളിൽ സ്വന്തം രാജ്യത്തിെൻറ സംസ്കാരം പകർന്നുനൽകുന്ന പാഠ്യക്രമത്തിന് മാത്രമായിരിക്കണം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ മിഡിൽ സ്കൂൾ (12-14 വയസ്സ്) ഘട്ടത്തിലാണ് പൊതുവെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നത്. എന്നാൽ, ചില സ്കൂളുകളിൽ പ്രൈമറി ഘട്ടത്തിൽ തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ സർക്കാർ പ്രൈമറി സ്കൂളുകളിൽ ലഭിക്കാത്ത ഇംഗ്ലീഷ് പഠനത്തിനായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്.
പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷ പഠനത്തിനെതിരെ 2016ൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗയും രംഗത്തെത്തിയിരുന്നു. നഴ്സറി സ്കൂളുകളിലെ ഇംഗ്ലീഷ് പഠനം സാംസ്കാരിക അധിനിവേശമാണ് എന്നായിരുന്നു ഖാംനഇൗ അഭിപ്രായപ്പെട്ടത്. വിദേശഭാഷ പഠിക്കുന്നത് എതിർക്കപ്പെടേണ്ടതല്ലെങ്കിലും രാജ്യത്തെ പൗരന്മാർക്കിടയിൽ െചറുപ്രായത്തിൽ വിദേശ സംസ്കാരം പടരാൻ ഇടയാക്കുന്നതൊന്നും അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.