ഭീകരർ തുർക്കി വിടുകയോ കീഴടങ്ങുകയോ ചെയ്യുക -ഉർദുഗാൻ

ഇസ്തംബൂൾ: ഭീകരർ രാജ്യംവിടുകയോ സുരക്ഷ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കീഴടങ്ങുകയോ ചെയ്യണമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. മർദിൻ പ്രവിശ്യയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് കുർദിശ് ഭീകര സംഘടനയായ കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയെ(പി.കെ.കെ) ഉദ്ദേശിച്ച് ഉർദുഗാൻ ഇക്കാര്യം പറഞ്ഞത്.

ഭീകര ഗ്രൂപ്പുകളോട് യാതൊരു സഹതാപവുമില്ല. രാജ്യത്തെ പടിഞ്ഞാറൻ ഭാഗങ്ങളിലെ ഭീകര പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യാൻ സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മേഖലയിലെ പി.കെ.കെയുമായുളള സംഘർഷങ്ങൾക്ക് അറുതിവരുത്താൻ സമാധാനശ്രമങ്ങൾക്ക് സർക്കാർ തുടക്കമിട്ടിരുന്നെങ്കിലും അവർക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. നിർഭാഗ്യവശാൽ അവർ അക്രമങ്ങൾ തുടരുകയാണ് ചെയ്തത്. ഇൗ വഴി ഉപേക്ഷിച്ചില്ലെങ്കിൽ തങ്ങളുടെ സൈന്യവും പൊലീസും അവരെ രാജ്യത്ത് നിന്നും തുടച്ചുനീക്കും. രാജ്യത്തെ പൗരൻമാർക്കിടയിൽ യാതൊരു വിവേചനവുമില്ല. രാജ്യത്ത് വിഭാഗീയത വളർത്താൻ ആരെയും അനുവദിക്കരുതെന്നും ഉർദുഗാൻ വ്യക്തമാക്കി.

 2013ൽ പി.കെ.കെയുമായി തുർക്കി വെടിനിർത്തൽ കരാറിലെത്തിയെങ്കിലും അത് വിജയിച്ചില്ല. പതിറ്റാണ്ടുകളായി പി.കെ.കെയുമായി നടക്കുന്ന സംഘർഷത്തിൽ ഇതുവരെ 40000ൽപരം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

 

 

 

Tags:    
News Summary - Erdogan: 'No more comfort for terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.