അഞ്ചു കോടി ആളുകള്‍ക്ക് വിസരഹിത യാത്ര:  ഇ.യു ധാരണയിലത്തെി

ബ്രസല്‍സ്: യുക്രെയ്ന്‍, ബ്രസല്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് അഞ്ചു കോടി ആളുകള്‍ക്ക് വിസയില്ലാതെ യാത്രചെയ്യാന്‍ അനുവദിക്കുന്ന കരാറിന് ഇ.യു അംഗരാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്‍റും ധാരണയിലത്തെി. ഈ വിഷയത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി നടന്ന ചര്‍ച്ചയില്‍ ആ വിഷയങ്ങള്‍ പരിഹരിച്ചു. മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളായ യുക്രെയ്നും ജോര്‍ജിയയും റഷ്യയില്‍നിന്ന് അകലം പാലിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുമായാണ് ബന്ധം പുലര്‍ത്തുന്നത്.
Tags:    
News Summary - E.U Aproved for journey without visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.