ബ്രസൽസ്: ഇക്കുറി യൂറോപ്യൻ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകളുടെ എണ്ണത്തിൽ വർധനവ്. എന്നാൽ, സഭയിൽ 60 ശതമാനത്തോളമുള്ള പുരുഷന്മാർക്ക് തന്നെയാണ് മേധാവിത്വം.
2014നെ അപേക്ഷിച്ച് 36ൽനിന്ന് 39 ശതമാനമായാണ് വനിതകളുടെ പ്രാതിനിധ്യം വർധിച്ചത്. അതായത് 751അംഗ പാർലമെൻറിൽ 286 എണ്ണം. പ്രാതിനിധ്യം വർധിച്ച സാഹചര്യത്തിൽ ജീൻ ക്ലോദ് ജങ്കാറിെൻറയോ ഡോണൾഡ് ടസ്കിെൻറയോ പിൻഗാമിയായി യൂറോപ്യൻ കമീഷനിലോ കൗൺസിലിലോ വനിത പ്രസിഡൻറിനെ നിയമിക്കുമോ എന്നറിയാനാണ് ലോകം വീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.