സ്റ്റോക്ഹോം: സ്വീഡനിൽ അഭയം തേടിയ പാക് മാധ്യമപ്രവർത്തകൻ സാജിദ് ഹുസൈനെ മരിച്ച നിലയിൽ കണ്ടെത്തി. വധഭീഷണികളെ തുടർന്ന് പാകിസ്താനിൽ നിന്ന് പലായനം ചെയ്ത ഇദ്ദേഹത്തിന് 2019ലാണ് സ്വീഡനിൻ അഭയം നൽകിയത്.
ഇക്കഴിഞ്ഞ മാർച്ച് 22 മുതൽ സാജിദിനെ കാണാനില്ലായിരുന്നു. ഏപ്രിൽ 23ന് സ്റ്റോക്ഹോമിന് സമീപത്തെ അപ്സലയിലെ ഫൈറിസ് നദീതീരത്താണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുെണ്ടന്നാണ് പൊസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
ബലൂചിസ്താൻ ടൈംസ് എന്ന ഓൺലൈൻ മാധ്യമത്തിെൻറ ചീഫ് എഡിറ്ററായിരുന്നു ഇദ്ദേഹം. പ്രവിശ്യയിലെ മയക്കുമരുന്ന് കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ട് പോകൽ, ഭീകരവാദ പ്രവർത്തനങ്ങൾ, സംഘടിതകുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്നു. സ്വീഡനിലെത്തിയ ശേഷം അപ്സലായിൽ പാർട്ടൈം ജോലിനോക്കുകയായിരുന്നു.
സുഹൃത്തിനൊപ്പമാണ് സാജിദ് സ്വീഡനിൽ താമസിച്ചിരുന്നത്. ഭാര്യയെയും മക്കളെയും സ്വീഡനിേലക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. 2012ലാണ് ഇദ്ദേഹം പാകിസ്താനിൽ നിന്ന് പലായനം ചെയ്തത്. 2018ൽ സ്വീഡനിലെത്തി. അതിനുമുമ്പ് യു.എ.ഇ, ഉഗാണ്ട, ഒമാൻ എന്നീ രാജ്യങ്ങളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.