ലണ്ടൻ: ബ്രിട്ടീഷ് സുപ്രീംകോടതിയിൽ ചരിത്രത്തിലാദ്യമായി വനിത പ്രസിഡൻറുപദത്തിൽ. ലേഡി ഹേൽ ആണ് ബ്രിട്ടനിലെ ഏറ്റവും മുതിർന്ന ജഡ്ജിയായി സത്യവാചകം ചൊല്ലി അധികാരമേറ്റത്. സർക്കാറും പിന്നീട് എലിസബത്ത് രാജ്ഞിയും നിയമനത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.
യോർക്ഷെയർ സ്വദേശിയായ 72കാരി റിച്ച്മണ്ടിലെ ഗ്രാമർ സ്കൂളിൽനിന്നാണ് വിദ്യാഭ്യാസം തുടങ്ങിയത്. പീന്നീട് കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ ഉന്നതപഠനം പൂർത്തിയാക്കി. മാഞ്ചസ്റ്റർ വാഴ്സിറ്റിയിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984ൽ ലോ കമീഷനിൽ അംഗമായി. അഞ്ചുവർഷം കഴിഞ്ഞ് ഹൈകോടതി ജഡ്ജിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.