ലണ്ടൻ: സംഘർഷവും ദുരന്തങ്ങളും മൂലം ലോകവ്യാപകമായി ജന്മനാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ എണ്ണം അഞ്ചു കേ ാടി കവിഞ്ഞതായി റിപ്പോർട്ട്. കോവിഡ്-19 ഇത്തരത്തിലുള്ള ആളുകളെ സാരമായി ബാധിച്ചതായും ഇേൻറണൽ ഡിസ്പ്ലേസ്മ െൻറ് മോണിറ്ററിങ് സെൻറർ (ഐ.ഡി.എം.എസ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
4.5 കോടി ആളുകളാണ് സംഘർഷങ്ങൾ മൂലം വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായത്. അവശേഷിക്കുന്ന 50 ലക്ഷം പേർ ഭൂകമ്പവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടം നഷ്ടപ്പെട്ടവരാണ്. 2019ൽ മാത്രം കിടപ്പാടം നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നു കോടിയിലേറെ വരും.
പലപ്പോഴും അരക്ഷിതമായതും വൃത്തിഹീനവുമായ ക്യാമ്പുകളിൽ കഴിയുന്ന ഈ ജനവിഭാഗത്തിന് കോവിഡ് പുതിയ ഭീഷണി സൃഷ്ടിക്കുകയാണ്. ക്യാമ്പുകൾ ജനനിബിഡമായതിനാൽ കോവിഡിനെ ചെറുക്കാനുള്ള സാമൂഹിക അകലം പാലിക്കലും പ്രായോഗികമല്ല. കോവിഡ് പിടിമുറുക്കിയതോടെ ക്യാമ്പുകളിലേക്കുള്ള അന്താരാഷ്ട്ര മാനുഷിക സഹായം നിലച്ചമട്ടാണെന്ന് ഐ.ഡി.എം.സി. മേധാവി അലക്സാണ്ടർ ബിലാക് ചൂണ്ടിക്കാട്ടുന്നു.
സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യമൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരാണ് കിടപ്പാടം നഷ്ടപ്പെട്ട് അഭയാർഥികളാകാൻ വിധിക്കപ്പെട്ടവരിൽ ഏറിയപങ്കും. ഈ രാജ്യങ്ങളിലെ സംഘർഷം അവസാനിപ്പിക്കാൻ ശ്രമമുണ്ടായാൽ മാത്രമേ അഭയാർഥികളുടെ ഒഴുക്ക് തടയാൻ സാധിക്കൂവെന്നും ഐ.ഡി.എം.സി. വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.