ബൈറൂത്: സിറിയയിൽ വിമതരുടെ താവളമായിരുന്ന കിഴക്കൻ ഗൂതയിലേക്ക് സഹായവുമായി ഫ്രാൻസും റഷ്യയും. 50 ടൺ മരുന്നും മറ്റ് അവശ്യസാധനങ്ങളുമായാണ് റഷ്യൻ ചരക്കുവിമാനം സിറിയയിലേക്ക് പുറപ്പെട്ടത്. ഇതാദ്യമായാണ് റഷ്യയും ഫ്രാൻസും സിറിയയിലേക്ക് സഹായമെത്തിക്കാൻ കൈകോർക്കുന്നത്.
ഉപരോധഗ്രാമമായ ഗൂതയിലേക്കുള്ള സഹായങ്ങൾ നേരത്തേ സൈന്യം വിലക്കിയിരുന്നു. പിന്നീട് ഗൂതയുടെ നിയന്ത്രണം പൂർണമായി സൈന്യം ഏറ്റെടുക്കുകയും ചെയ്തു. സർക്കാറും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 1700ഒാളം സിവിലിയന്മാരാണ് െകാല്ലപ്പെട്ടത്. രണ്ടുലക്ഷത്തോളം ആളുകളെ മേഖലയിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സിക്കാനുള്ള വൈേദ്യാപകരണങ്ങൾ, ടെൻറുകൾ, പാചകം ചെയ്യാനുള്ള പാത്രങ്ങൾ, ബ്ലാങ്കറ്റുകൾ എന്നിവയാണ് കാർഗോയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.