പാരിസ്: അടുത്ത മാസം യു.എൻ രക്ഷാസമിതി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതോടെ ജയ്ശെ മുഹമ് മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള പ്രമേയം കൊണ്ടുവരാമെന്ന് ഫ് രാൻസ്. 15 അംഗ സഭയുടെ പ്രതിമാസം മാറുന്ന അധ്യക്ഷപദം എക്വറ്റേറിയൽ ഗിനിയയിൽനിന്ന് വെള്ളിയാഴ്ചയാണ് ഫ്രാൻസ് ഏറ്റെടുക്കുന്നത്. അടിയന്തര സ്വഭാവത്തോടെ പ്രമേയം കൊണ്ടുവരാമെന്ന് വീറ്റോ അധികാരമുള്ള രാജ്യം ഉറപ്പുനൽകിയിട്ടുണ്ട്.
ജമ്മു-കശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. യു.എന്നിൽ കഴിഞ്ഞ 10 വർഷത്തിനിടെ നാലാം തവണയാണ് മസ്ഉൗദ് അസ്ഹറിെന കരിമ്പട്ടികയിൽ പെടുത്താൻ പ്രമേയം അവതരിപ്പിക്കുന്നത്. നേരത്തേ, മൂന്നു തവണയും ചൈന വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയായിരുന്നു.
ഇത്തവണ പക്ഷേ, ചൈനയുടെ നിലപാട് എന്താകുമെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.