പാരീസ്: ഇന്ധനികുതി വർധനക്കെതിരായ പ്രക്ഷോഭം ഫ്രാൻസിൽ അക്രമാസക്തമായി. പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. പൊലീസും പ്രക്ഷോഭകാരികളുമായുണ്ടായ സംഘർഷത്തിൽ 110 പേർക്ക് പരിക്കേറ്റു. ഇതിൽ 17 പേർ സുരക്ഷാ സേനയിലെ അംഗങ്ങളാണ്. 270 പേർ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
ഇന്ധനനികുതി വർധിപ്പിച്ചുള്ള ഫ്രഞ്ച് സർക്കാറിെൻറ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭങ്ങൾ ശക്തമായത്. നികുതി വർധനവ് ജീവിത ചെലവ് വർധിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു ജനങ്ങൾ തെരുവിലിറങ്ങിയത്.
അതേ സമയം, സുരക്ഷാ സേനക്ക് നേരെയുണ്ടായ അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ പറഞ്ഞു. ആഗോളതാപനം കുറക്കുന്നതിന് സഹായിക്കുന്ന ഇന്ധനനയമാണ് തെൻറ സർക്കാർ പിന്തുടരുന്നതെന്നും മാക്രോൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.