പാരിസ്: യുനെസ്കോയുടെ മേധാവിയായി ഫ്രഞ്ച് ജൂത വനിത തെരെഞ്ഞടുക്കപ്പെട്ടു. ഫ്രഞ്ച് സാംസ്കാരിക മന്ത്രിയായ ഔഡ്രേ അസോലെയെയാണ് യുനെസ്കോയുടെ പുതിയ മേധാവിയായി തെരഞ്ഞെടുത്തത്. ഖത്തറിെൻറ ഹമദ് ബിന്‍ അബ്ദുല്‍ അസീസിനെ അഞ്ചാംവട്ട വോട്ടെടുപ്പില്‍ പിന്തള്ളിയാണ് അസോലെ മുന്നിലെത്തിയത്. ആദ്യമായാണ് ഒരു ജൂത വംശജ യുെനസ്കോയുെട തലപ്പത്തെത്തുന്നത്.
യുനെസ്കോയില്‍ നിന്ന് പിന്മാറാനുള്ള യു.എസിെൻറയും ഇസ്രായേലിേൻറയും തീരുമാനത്തെ പിന്തുണച്ച് ചൈന തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. സ്ഥാനാര്‍ഥി ക്വാന്‍ ടാങ്ങിനെ പിന്‍വലിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
യുനെസ്കോയില്‍ നിന്ന് അമേരിക്കയും ഇസ്രായേലും പിന്മാറിയതിന് പിന്നാലെയാണ് ഓഡ്രേ അസോലെ തലപ്പത്തേക്ക് എത്തുന്നത്. ഔഡ്രേ അസോലേയുടെ ബന്ധുക്കൾ ഇസ്രായേലിലുണ്ട്. ജൂത വനിത മേധാവിയായെങ്കിലും യുെനസ്കോയുടെ നിലപാടുകളിൽ ഉടൻ വ്യതിയാനങ്ങളുണ്ടാകുെമന്ന് കരുതാനാകില്ല.
യു.എസിനുപിന്നാലെ യുനെസ്കോയിൽ നിന്ന് പിന്മാറുന്നതായി ഇസ്രായേലും അറിയിച്ചിരുന്നു. ഇസ്രായേൽ വിരുദ്ധനിലപാട് തുടരുന്നുവെന്നാരോപിച്ചാണ് യു.എസ് യുനെസ്കോയിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ബുദ്ധിശൂന്യതയുടെ നാടകക്കളരിയാണ് യുനെസ്കോ എന്നാരോപിച്ച ഇസ്രായേൽ യു.എസിെൻറ തീരുമാനം ധീരവും ധാർമികവും ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ഹീബ്രൂണിലെ വെസ്റ്റ് ബാങ്ക് പൈതൃക നഗരിയായി പ്രഖ്യാപിക്കാനുള്ള യുനെസ്കോയുടെ തീരുമാനം ഇസ്രായേലിനെ പ്രകോപിപ്പിച്ചിരുന്നു. 2011ൽ ഇസ്രായേലിെൻറ എതിർപ്പ് മറികടന്ന് ഫലസ്തീന് പൂർണ അംഗത്വം നൽകിയത് യു.എസിനെ ചൊടിപ്പിച്ചിരുന്നു. ആ വർഷം സംഘടനക്ക് നൽകുന്ന സഹായം യു.എസ് റദ്ദാക്കുകയും ചെയ്തു. എന്നാൽ, ഒൗദ്യോഗികമായി പിന്മാറ്റം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
ഇത്തരം വിഷയങ്ങൾ നിലനിൽെക്കയാണ് ജൂത വനിത യുനസ്കോയുടെ തലപ്പത്തെത്തുന്നത്. 2009 മുതല്‍ യുനെസ്കോയുടെ ചുമതല വഹിക്കുന്ന ഇരിന ബൊകോവോയുടെ പിന്‍ഗാമിയാണ് അസോലേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.