പാരിസ്: ഫ്രാൻസിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ ഒൻമാർഷ് പാർട്ടിക്ക് വൻ വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ദേശീയ അസംബ്ലിയിലെ 577ൽ 361 സീറ്റുകൾ മാക്രോണിന്റെ പാർട്ടി നേടി. റിപ്പബ്ലിക്കൻ പാർട്ടി സഖ്യത്തിന് 126ഉം സോഷ്യലിസ്റ്റ് പാർട്ടി സഖ്യത്തിന് 46ഉം ലാ ഫ്രാൻസ് ഇൻസോമൈസ് 26ഉം നാഷണൽ ഫ്രണ്ട് എട്ടും മറ്റു പാർട്ടികൾ 10ഉം സീറ്റുകളും നേടി. 577അംഗ പാർലമെന്റിൽ ഭൂരിപക്ഷം തികക്കാൻ 289 സീറ്റുകൾ വേണം.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച മാക്രോൺ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കണം. പാർലമെന്റിൽ പാർട്ടിക്ക് ഭൂരിപക്ഷമില്ലെങ്കിൽ പ്രസിഡൻറിന്റെ അധികാരം പരിമിതമായിരിക്കും. നിലവിൽ മാക്രോണിന്റെ പാർട്ടിക്ക് എം.പിമാരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.