പാരിസ്: ഞായറാഴ്ച ഫ്രഞ്ച് പ്രസിഡൻറായി അധികാരമേറ്റശേഷം ഇമ്മാനുവൽ മാക്രോണിെൻറ ആദ്യ സന്ദർശനം ജർമനിയിലേക്ക്. തിങ്കളാഴ്ച തന്നെ അദ്ദേഹം ജർമനിയിേലക്ക് പറക്കുമെന്നാണ് റിപ്പോർട്ട്. അധികാരമേറ്റെടുത്ത ശേഷമുള്ള ജർമൻ പര്യടനം ഫ്രഞ്ച് രാഷ്ട്രത്തലവന്മാർ കാലങ്ങളായി പിന്തുടരുന്ന നയങ്ങളിലൊന്നാണ്.
തീവ്രവലതുപക്ഷ നാഷനൽ ഫ്രണ്ടിെൻറ മരീൻ ലീെപന്നിനെ പരാജയപ്പെടുത്തി ജേതാവായപ്പോൾ മാക്രോണിനെ ആദ്യം അഭിനന്ദിക്കാെനത്തിയവരുടെ കൂട്ടത്തിൽ ജർമൻ ചാൻസലർ അംഗലാ മെർകലുമുണ്ടായിരുന്നു. യൂറോപ്യൻ യൂനിയൻ പരിഷ്കരണവും ഫ്രാൻസിെല കർക്കശമായ തൊഴിൽ നിയമങ്ങളിൽ അയവുവരുത്തുകയുമാണ് മാക്രോണിെൻറ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.