െബർലിൻ: ചികിത്സിച്ച ഡോക്ടർക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കവിലക്കിൽ പ്രവേശിച്ച ജർമ്മൻ ചാൻസലർ ആംഗല മെർക്കലിെൻറ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവ്. പ്രാഥമിക ഘട്ടത്തിൽ െനഗറ്റീവാണെങ്കിലും മെർക്കൽ സമ്പർക്കവിലക്കിൽ തുടരുമെന്നും കൂടുതൽ വൈറസ് പരിശോധനക്കായി കാത്തിരിക്കുകയാണെന്നും വക്താവ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മെർക്കലിന് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. പിന്നീട് ഡോക്ടർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് അറിഞ്ഞതോടെ മുൻകരുതലായി മെർക്കൽ സ്വയം ക്വാറൻറീനിൽ പ്രവേശിക്കുകയായിരുന്നു. മെർക്കലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ക്വാറൻറീനിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും ചാൻസലറുടെ വക്താവ് സ്റ്റെഫെൻ സീബർട്ട് വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രാഥമികഘട്ട പരിശോധന നിർണായകമല്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും സീബർട്ട് വിശദീകരിച്ചു.
മെർക്കലിൻെറ ഭർത്താവും കെമിസ്ട്രി പ്രഫസറുമായ ജോചിം സാവറോ മറ്റ് കുടുംബാംഗങ്ങളോ ക്വാറൻറീനിൽ പ്രവേശിച്ചതായി അറിയിച്ചിട്ടില്ല.
നേരത്തെ ജർമനിയിൽ കൊറോണ വൈറസിൻെറ വ്യാപനം തടയാൻ സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജനങ്ങൾ സുരക്ഷിതമായ ശാരീരിക അകലം പാലിക്കണമെന്ന കർശന നിർദേശമാണ് മെർക്കൽ നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.