ബർലിൻ: ജർമനിയിൽ തുടർച്ചയായി നാലാമതും അംഗല മെർകൽ തന്നെ ഭരിക്കും. തീവ്ര വലതുപക്ഷം ആദ്യമായി പാർലമെൻറിൽ സാന്നിധ്യമുറപ്പിച്ച പൊതുതെരഞ്ഞെടുപ്പിൽ മെർകൽ നേതൃത്വം നൽകുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റ്സ് (സി.ഡി.യു)-ക്രിസ്ത്യൻ സോഷ്യൽ യൂനിയൻ (സി.എസ്.യു) സഖ്യം 32.5 ശതമാനം വോട്ടുകളുമായി ഒന്നാമതെത്തി. പ്രധാന എതിരാളിയായിരുന്ന മാർട്ടിൻ ഷുൾസിെൻറ സോഷ്യൽ ഡെമോക്രാറ്റ്സ് 20 ശതമാനവുമായി പിറകിലായപ്പോൾ നീണ്ട ആറു പതിറ്റാണ്ടിനിടെ ആദ്യമായി തീവ്ര വലതുപക്ഷം സഭയിലെത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.
13 ശതമാനമാകും തീവ്ര വലതുപക്ഷമായ ആൾട്ടർനേറ്റിവ് ഫോർ ജർമനിയുടെ (എ.എഫ്.ഡി) വോട്ട്. എ.ആർ.ഡി എന്ന ടെലിവിഷൻ ചാനലിനുവേണ്ടി നടത്തിയതാണെങ്കിലും ജർമനിയിൽ എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായാണ് വിലയിരുത്തപ്പെടുന്നത്.
2013ൽ നേടിയ 41.5 ശതമാനത്തെ അപേക്ഷിച്ച് ഏറെ കുറവായതിനാൽ ഇത്തവണ മന്ത്രിസഭ രൂപവത്കരണം പൂർത്തിയാക്കാൻ മാസങ്ങളെടുക്കുമെന്നാണ് സൂചന. വീണ്ടും ജയിച്ചതോടെ ജർമനിയുടെ ചരിത്രത്തിൽ തുടർച്ചയായി നാലു തവണ ജയിച്ച മൂന്നാമത്തെയാളായി അംഗല. ജർമനിയുടെ പുനരേകീകരണത്തിന് ചുക്കാൻപിടിച്ച ഹെൽമുട്ട് കോൾ, രണ്ടാം ലോക യുദ്ധത്തിനുശേഷം രാജ്യത്തെ പഴയ സമൃദ്ധിയിലേക്കു തിരികെയെത്തിച്ച കോൻറാഡ് അഡിനോയർ എന്നിവരാണ് നേരേത്ത നാലുവട്ടം ജയം പൂർത്തിയാക്കിയവർ.
മെർകലിെൻറ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്ക് 631 അംഗ പാർലമെൻറിൽ 216 സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് പ്രവചനം. രണ്ടാമതുള്ള എസ്.പി.ഡിക്ക് 133ഉം എ.എഫ്.ഡിക്ക് 89ഉം അംഗങ്ങളെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.