ബർലിൻ: ജർമൻ സർക്കാറുമായി സഖ്യമുണ്ടായിരുന്ന സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആൻഡ്രിയ നഹ്ലേസ് രാജിവെച്ചു. ഇതോടെ മെർകൽ സർക്കാറിെൻറ ഭാവി അനിശ്ചിതത്വത്തിലായി. 2018 ഏപ്രിൽ മുതൽ പാർട്ടിയെ നയിക്കുന്ന ആൻഡ്രിയ എല്ലാ ചുമതലകളും ഒഴിയുന്നതായി മാധ്യമങ്ങളെ അറിയിച്ചു. യൂറോപ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജിയെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ എസ്.പി.ഡിക്ക് 15.4 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2014നെ അപേക്ഷിച്ച് 11 പോയൻറുകൾ കുറവാണിത്. രാജിപ്രഖ്യാപനത്തോടെ വിശാലസഖ്യത്തിെൻറ ഭാവിയും അനിശ്ചിതത്വത്തിലായി. 15 മാസം മുമ്പാണ് ചാൻസലർ അംഗല മെർകലിെൻറ ക്രിസ്റ്റ്യൻ ഡെമോക്രാറ്റ് പാർട്ടി വിശാലസഖ്യമായി ചേർന്ന് സർക്കാറുണ്ടാക്കിയത്. ആൻഡ്രിയക്കുശേഷം ആരാണ് പാർട്ടിയെ നയിക്കുക എന്നത് ആശ്രയിച്ചിരിക്കും സർക്കാറിെൻറ ഭാവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.