ഫ്രാങ്ഫുർട്: അംബരചുംബിയായ കെട്ടിടത്തിൽ പിടിച്ചുകയറാൻ ശ്രമിച്ച ഫ്രഞ്ച് സ്പൈ ഡർമാൻ അലൈൻ റോബർട്ട് അറസ്റ്റിൽ. ഫ്രാങ്ക്ഫുർട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിെൻറ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് ജർമൻ പൊലീസ് റോബർട്ടിനെ അറസ്റ്റ് ചെയ്തത്.
അനുമതിയോ സുരക്ഷ ഉപകരണങ്ങളോ ഇല്ലാതെ അരമണിക്കൂർകൊണ്ടാണ് റോബർട്ട് കെട്ടിടത്തിൽ ഇത്രയേറെ ഉയരത്തിലെത്തിയത്. റോബർട്ട് സ്പൈഡർമാനെപോലെ സഞ്ചരിക്കുന്നതു കണ്ട് നിരവധി പേർ ഫോട്ടോയെടുക്കാനും കൂടി.
1994 മുതൽ പാരിസിലെ ഈഫൽ ടവറും ദുൈബയിലെ ബുർജ് ഖലീഫയുമടക്കമുള്ള ആകാശക്കെട്ടിടങ്ങളിൽ കയറി റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട് റോബർട്ട്. ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന ഹോങ് കോങ് നഗരത്തിലെ വലിയ കെട്ടിടങ്ങളില്‍ ഒന്നില്‍ ഓഗസ്റ്റില്‍ അലൈന്‍ പിടിച്ചു കയറുകയും സമാധാനത്തിന്റെ ബാനര്‍ നിവര്‍ത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.