ബെർലിൻ: ജർമനിയിലെ സിഖ് സമൂഹത്തിനെയും കശ്മീർ ആക്ടിവിസ്റ്റുകളെയും കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയുടെ ഇൻറലിജൻസ് വിഭാഗത്തിന് കൈമാറിയ കേസിൽ ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തി. ബൽവീർ എന്നയാൾക്കെതിരെയാണ് ജർമനിയുടെ ഫെഡറൽ പ്രൊസിക്യൂട്ടർ ഓഫിസ് ചാരവൃത്തിക്കുറ്റം ചുമത്തിയത്. കേസ് പരിഗണിക്കുന്നത് ഫ്രാങ്ക്ഫർട് കോടതിയാണ്.
2015 ജനുവരിയിലോ അതിന് മുേമ്പാ ആണ് ഇയാൾ ആദ്യം ‘റിസർച് ആൻഡ് അനാലിസിസ് വിങ്ങിന്’ (റോ) വിവരങ്ങൾ കൈമാറിയത്. ഇത് 2017 ഡിസംബർ വരെ തുടർന്നു. ജർമനി കേന്ദ്രമാക്കി പ്രവർത്തിച്ച ‘റോ’ ഉദ്യോഗസ്ഥനുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. ബൽവീർ കസ്റ്റഡിയിലാണോ എന്ന കാര്യം വ്യക്തമല്ല. കേസിെൻറ വിചാരണ ആഗസ്റ്റ് 25ന് തുടങ്ങും.
നേരത്തെ സിഖുകാരെയും മറ്റും നിരീക്ഷിച്ച് വിവരങ്ങൾ കൈമാറിയതിന് ഫ്രാങ്ക്ഫർട് കോടതി ഇന്ത്യൻ ദമ്പതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.