സ്കോപ്യ: പേരിെൻറ പേരിൽ മാസിഡോണിയയും ഗ്രീസും തമ്മിൽ 17 വർഷമായി തുടരുന്ന തർക്കത്തിന് പരിഹാരമായി. പേരു മാറ്റുന്നതു സംബന്ധിച്ച കരാറിൽ ഗ്രീക്ക് -മാസിഡോണിയൻ വിദേശകാര്യ മന്ത്രിമാരായ നികോസ് കോട്യാസ്, നിേകാള ദിമിത്രോവ് എന്നിവർ ഒപ്പുവെച്ചു. കരാറനുസരിച്ച് ഗ്രീസിെൻറ അയൽരാജ്യമായ മാസിഡോണിയ വടക്കൻ മാസിഡോണിയ എന്നാണ് അറിയപ്പെടുക. അനിവാര്യവും ചരിത്രപരവുമായ തീരുമാനമെന്നാണ് നീക്കത്തെ ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് പ്രതികരിച്ചത്. മാസിഡോണിയയുടെ പേര് മാറ്റണമെന്നത് ഗ്രീസിെൻറ കാലങ്ങളായുള്ള ആവശ്യമാണ്. ഗ്രീസിെൻറ വടക്കൻ പ്രവിശ്യയുടെ പേരും മാസിഡോണിയ എന്നാണ്. അതിനാലാണ് ആ പേര് ഉപയോഗിക്കുന്നതിനെതിരെ മാസിഡോണിയയും ഗ്രീസും തമ്മിൽ തർക്കം നിലനിന്നത്.
കരാറിന് മാസിഡോണിയൻ പാർലമെൻറിെൻറ അംഗീകാരം വേണം. പാർലമെൻറ് അംഗീകരിച്ചാൽ രാജ്യത്ത് ഇക്കാര്യത്തിൽ ഹിതപരിശോധനയും നടക്കും. ജനം അംഗീകരിച്ചാൽ പേരുമാറ്റുന്നതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരും. പരാജയപ്പെട്ടാൽ വീണ്ടും പാർലമെൻറിൽ വോെട്ടടുപ്പ് നടക്കും. പേരുമാറ്റുന്നതിന് മാസിഡോണിയൻ പ്രസിഡൻറ് ജോർജ് ഇവാനോവ് എതിരുനിന്നതോടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്. ശനിയാഴ്ച സമാനവിഷയത്തിൽ ഗ്രീസ് പാർലമെൻറിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയം പ്രധാനമന്ത്രി സിപ്രാസ് മറികടന്നിരുന്നു.
തെക്ക്-കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ് മാസിഡോണിയ. വടക്ക് സെർബിയ, കൊേസാേവാ, പടിഞ്ഞാറ് അൽബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബൾഗേറിയ എന്നിവയുമായി അതിർത്തിപങ്കിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.