ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ റഷ്യയുടെ ഇടപെടലുണ്ടായെന്ന ആരോപണത്തിൽ സർക് കാർ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് ലജ്ജാകരമെന്ന് വിമർശിച്ച് യു.എസ് മു ൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിൻറൻ. ഡിസംബർ 12 വരെ റിപ്പോർട്ട് പുറത്തുവിടില്ലെന്നാണ് ബ്രിട്ടൻ അറിയിച്ചത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എന്താണ് സംഭവിച്ചതെന്നറിയാൻ ബ്രിട്ടനിലെ ഓരോ വോട്ടർമാർക്കും അവകാശമുണ്ടെന്ന് ഹിലരി ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് പാർലമെൻറിെൻറ ഇൻറലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. മാർച്ചിൽ പൂർത്തിയാക്കിയ റിപ്പോർട്ട് ഒക്ടോബറിൽ പാർലമെൻറിനു കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.