ലണ്ടൻ: 2018ലെ ആഗോള പാസ്പോർട്ട് സൂചികയിൽ ഇന്ത്യൻ പാസ്പോർട്ടിെൻറ സ്ഥാനം 66ാമത്. കഴിഞ്ഞ വർഷം 75ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ പാസ്പോർട്ട് നില മെച്ചപ്പെടുത്തിയതായാണ് പുതിയ സൂചിക കാണിക്കുന്നത്. 165 രാജ്യങ്ങളുടെ പട്ടികയിൽനിന്നാണ് ഇൗ തെരഞ്ഞെടുപ്പ്.
സിംഗപ്പൂരിേൻറതാണ് ഏറ്റവും ശക്തമായ പാസ്പോർട്ട്. അയൽരാജ്യമായ അഫ്ഗാനിസ്താൻ 91ാം സ്ഥാനത്താണെങ്കിൽ പാകിസ്താനും ഇറാഖും 90, സിറിയ 88, സോമാലിയ 87 എന്നീ സ്ഥാനങ്ങളിലുമാണുള്ളത്.
ഇന്ന രാജ്യത്തിെൻറ പാസ്പോർട്ട് കൈവശമുള്ളവർക്ക് വിസ കൂടാതെയോ ഒാൺ അറൈവൽ വിസയിലോ മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവുമെങ്കിൽ ആ രാജ്യത്തിന് ലഭിക്കുന്ന നിശ്ചിത പോയൻറ് മാനദണ്ഡമാക്കിയാണ് പാസ്പോർട്ടിെൻറ സ്ഥാനം നിർണയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.