യുനൈറ്റഡ് നേഷൻസ്: വധശിക്ഷക്കെതിരായ യു.എൻ പൊതുസഭയിലെ കരട് പ്രമേയത്തെ എതിർത്ത് ഇന്ത്യ വോട്ട് രേഖപ്പെടുത്തി. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ രാജ്യത്തെ നിയമം വധശിക്ഷ അനുവദിക്കുന്നതിനാലാണ് പ്രമേയത്തെ എതിർക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാൽ, പൊതുസഭയിലെ മൂന്നാം കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിന് 123 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. 36 രാജ്യങ്ങൾ എതിർത്ത് വോട്ട് രേഖപ്പെടുത്തിയേപ്പാൾ 30 അംഗങ്ങൾ വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.