ലണ്ടൻ: ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബ്രിട്ടനിൽ ബുർഖ നിരോധിക്കുമെന്ന് യു.കെ ഇൻഡിപെൻഡൻസ് പാർട്ടി. പാർട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റമിൻ ഡി ശരീരത്തിലെത്തുന്നത് തടയുന്നവസ്ത്രധാരണരീതിയാണിതെന്ന് പാർട്ടി ആരോപിച്ചു.
ബുർഖ ധരിച്ചാൽ പൊതു ഇടങ്ങളിൽ ആളുകൾക്ക് തിരിച്ചറിയാൻബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് ആശയവിനിമയത്തിന് തടസ്സമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.