ലണ്ടൻ: ബ്രിട്ടനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറാനിൽ വനിതയെ 10 വർഷം തട വിന് ശിക്ഷിച്ചു. ബ്രിട്ടീഷ് കൗൺസിലിലെ ഇറാൻ ഡെസ്കിെൻറ ചുമതല വഹിച്ചിരുന്ന ഇവർ ബ് രിട്ടൻ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി ദീർഘകാലമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് ജുഡീഷ്യൽ വക്താവ് അറിയിച്ചു.
ഇറാനിയൻ വംശജയായ ഇവർക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇറാനിലെ ‘സാംസ്കാരിക നുഴഞ്ഞുകയറ്റ’ പദ്ധതികളുടെ ചുമതലയായിരുന്നുവത്രെ ഇവർക്കുണ്ടായിരുന്നത്. ബ്രിട്ടീഷ് കൗൺസിലിൽ റിക്രൂട്ട് ചെയ്യുംമുമ്പ് ബ്രിട്ടനിൽ വിദ്യാർഥിനിയായിരുന്നു ഇവർ. ഒരു വർഷത്തോളമായി പൊലീസ് കസ്റ്റഡിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.