കൈറോ: ഇൗജിപ്തിലെ സീനായ് മേഖലയിൽ സുരക്ഷ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ െഎ.എസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.
മാസങ്ങൾക്കിടെ രാജ്യത്ത് സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. റോഡരികിൽ സ്ഥാപിച്ച ബോംബുകൾ പൊട്ടിത്തെറിച്ച് നാലു കവചിത വാഹനങ്ങൾ സമ്പൂർണമായി തകർന്നതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സമീപത്തു നിലയുറപ്പിച്ച സായുധസംഘം പിന്നീട് വെടിെവപ്പും നടത്തി. കൊല്ലപ്പെട്ടവരിൽ രണ്ടു പൊലീസ് ലഫ്റ്റനൻറുമാരും ഉൾപ്പെടും. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിട്ടുണ്ട്.
വടക്കൻ സീനായ് മേഖലയിൽ െഎ.എസ് സ്വാധീന മേഖലയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ജൂലൈയിൽ റഫ അതിർത്തിക്കു സമീപം സമാന ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടിരുന്നു.
കൈറോയിൽ ആക്രമണത്തിനു പദ്ധതിയിട്ട സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനു പിറകെയാണ് രാജ്യത്തെ നടുക്കുിയ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.