മോസ്കോ: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ഇബ്രാഹീം അബൂബക്കർ അൽബഗ്ദാദി തങ്ങൾ കഴിഞ്ഞമാസം സിറിയയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് റഷ്യ. സിറിയയിലെ െഎ.എസ് ശക്തികേന്ദ്രമായ റഖയിൽ െഎ.എസ് നേതാക്കൾ യോഗം ചേർന്നയിടത്ത് റഷ്യൻ സൈന്യം കനത്ത ബോംബാക്രമണം നടത്തിയിരുന്നു. അതിൽ കൊല്ലപ്പെട്ടവരിൽ ബഗ്ദാദിയും ഉൾപ്പെട്ടിരിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്ന് റഷ്യൻ വിദേശകാര്യ വകുപ്പിലെ ഉന്നതരെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിവിധ മാർഗങ്ങളുപയോഗിച്ച് ഇൗ വിവരത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
െഎ.എസിെൻറ പ്രമുഖ നേതാക്കൾ യോഗം ചേരുന്നതായി ഡ്രോൺ ഫൂേട്ടജ് വഴി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു മേയ് 28ന് റഷ്യൻ ആക്രമണം. റഖയിലെ ദക്ഷിണ ഇടനാഴി വഴി രക്ഷപ്പെടുന്നത് സംബന്ധിച്ച് ആലോചിക്കാനായിരുന്നു യോഗമെന്നും 30ഒാളം നേതാക്കളടക്കം 300ലധികം െഎ.എസുകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റഷ്യൻ വിദേശകാര്യവകുപ്പ് വ്യക്തമാക്കി.
ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാർത്ത വരുന്നത് ഇതാദ്യമായല്ല. എന്നാൽ, തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് റഷ്യൻ സർക്കാർ പറയുന്നത് ആദ്യമായാണ്. അതേസമയം, ഇക്കാര്യം 100 ശതമാനം ഉറപ്പുപറയാനാവില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അഭിപ്രായപ്പെട്ടു. ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്നാണ് അമേരിക്കയും പ്രതികരിച്ചത്. ഒന്നും സ്ഥിരീകരിക്കാനാവില്ലെന്നായിരുന്നു സിറിയയിലെയും ഇറാഖിലെയും െഎ.എസ് വിരുദ്ധ സഖ്യസേനയുടെ വക്താവ് കേണൽ റ്യാൻ ഡില്ലെൻറ വാക്കുകൾ.
സിറിയൻ സർക്കാറും ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2010ൽ െഎ.എസ് തലവനായി സ്ഥാനമേറ്റ ഇബ്രാഹീം അവ്വാദ് ഇബ്രാഹീം അലി അൽബദ്രി അൽസമറായി എന്ന ബഗ്ദാദി മൂന്നു വർഷം മുമ്പ് ഇറാഖിലെ മൂസിലിലെ പള്ളിയിൽ സ്വയം ഖലീഫയായി പ്രഖ്യാപിച്ച് രംഗത്തുവന്നശേഷം പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. ബഗ്ദാദിയെ 2011ൽ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിച്ച അമേരിക്ക ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവർക്ക് ഒരുകോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.