തെൽഅവീവ്: ബിന്യമിൻ നെതന്യാഹുവോ ബെന്നി ഗ്രാൻറ്സോ? ലികുഡ് പാർട്ടിയോ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയോ? ഇസ്രായേൽ തെരഞ്ഞെടുപ്പിലെ വലിയ ചോദ്യം ഇതാണെങ്കിലും ഫലസ്തീനി കൾ വേറൊരു ചോദ്യമാണ് ഉന്നയിക്കുന്നത്. ആരു വന്നാലും കണക്കല്ലേ...
ഫലസ്തീനികൾക് ക്, തങ്ങളെ നിരന്തരം വേട്ടയാടുന്ന നയം ഇസ്രായേൽ മാറ്റാത്തിടത്തോളംകാലം ആ രാജ്യത്ത് ആര് അധികാരത്തിലെത്തിയാലും ഒന്നുമില്ല. അതുകൊണ്ടാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വസീൽ അബൂ യൂസഫ് ‘ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ നേതാക്കൾ ഒരു നാണയത്തിെൻറ രണ്ടു വശങ്ങൾ മാത്രമാണെന്ന്’ പറയുന്നത്. അവർ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ, ഫലസ്തീനികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിൽ ഇസ്രായേൽ നേതൃത്വം ഒറ്റക്കെട്ടാണ്. ഞങ്ങളുടെ സ്വയംഭരണാധികാരം, ജന്മനാട്ടിലേക്ക് തിരിച്ചെത്താനുള്ള അവകാശം എന്നിവ നിഷേധിക്കുന്നതിലും അനധികൃത കുടിയേറ്റക്കാരെ നിലനിർത്തുന്നതിലും ഇസ്രായേൽ നേതാക്കൾക്കിടയിൽ ഭിന്നതയില്ല. ജറൂസലമിെൻറ അധിനിവേശ കാര്യത്തിലും അവർക്ക് മറിച്ചൊരു അഭിപ്രായമില്ല -വസീൽ ‘അൽജസീറ’യോട് പറഞ്ഞു.
വെസ്റ്റ് ബാങ്ക്, ഗസ്സ, ജറൂസലം എന്നിവിടങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനായി 1991ലെ മഡ്രിഡ് സമ്മേളനം മുതൽ ഫലസ്തീൻ നേതാക്കൾ ചർച്ചകളിലൂടെ ശ്രമം നടത്തുന്നുണ്ട്. ഇതിെൻറ തുടർച്ചയായാണ് 1993ലെ ആദ്യ ഓസ്ലോ കരാർ ഒപ്പുവെച്ചത്. അഞ്ചുകൊല്ലത്തിനിടക്ക് ചർച്ചയിലൂടെയും പരസ്പര ധാരണകളിലൂടെയും സമാധാനത്തോടെ കഴിയുന്ന രണ്ട് അയൽരാ ജ്യങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ഇതിെൻറ ലക്ഷ്യം. മഡ്രിഡ് സമ്മേളനം കഴിഞ്ഞ് 30 വർഷത്തോളമായെങ്കിലും, വിവിധ പാർട്ടികളിലെ ഏഴു പ്രധാനമന്ത്രിമാർ ഇസ്രായേൽ ഭരിച്ചെങ്കിലും തങ്ങളുടെ മാതൃഭൂമി നാൾക്കുനാൾ ശോഷിച്ചുവരുന്നതാണ് ഫലസ്തീനികൾ കണ്ടത്. ഇസ്രായേലിെൻറയും ഫലസ്തീനിെൻറയും കണക്കനുസരിച്ച് നിലവിൽ 200 കൈയേറ്റ പ്രദേശങ്ങളിലായി ഏഴു ലക്ഷത്തിലധികം ജൂത കുടിയേറ്റക്കാരുണ്ട്. ഇത് അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്നതല്ല.
ഓസ്ലോ ചർച്ചകൾക്കുശേഷം നിലവിൽവന്ന ഫലസ്തീൻ അതോറിറ്റി ഇപ്പോഴും ‘രണ്ടു രാജ്യങ്ങൾ’ എന്ന പ്രായോഗിക പരിഹാരത്തെ പരസ്യമായി പിന്തുണക്കുന്നുണ്ട്. എന്നാൽ, പലപ്പോഴായി ഈ വിഷയത്തിൽ രൂപംകൊണ്ട ഇസ്രായേൽ, യു.എസ് നയങ്ങൾ ഈ സാധ്യത ഇല്ലാതാക്കിയെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ജനുവരിയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ‘മിഡിൽ ഈസ്റ്റ് പദ്ധതി’യാണ് ഇതിൽ ഒടുവിലത്തേത്. ട്രംപ് പദ്ധതി ഫലത്തിൽ ഇസ്രായേൽ അധിനിവേശങ്ങളെ അംഗീകരിക്കുന്നതാണ്. ഈ വിഷയങ്ങളിലാകട്ടെ, നെതന്യാഹുവിനോ ഗ്രാൻറ്സിനോ അഭിപ്രായ ഭിന്നതയുമില്ല.
നെതന്യാഹുവിന് നേരിയ മേൽക്കൈ എന്ന് എക്സിറ്റ് പോൾ
തെൽഅവീവ്: ഇസ്രായേൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുൻതൂക്കമെന്ന് ആദ്യ എക്സിറ്റ് പോളുകൾ. എന്നാൽ, പാർലമെൻറിൽ കൃത്യമായ ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നെതന്യാഹുവിെൻറ ലികുഡ് പാർട്ടിക്കും സഖ്യകക്ഷികളായ മതപാർട്ടികൾക്കും 60 സീറ്റ് കിട്ടുമെന്നാണ് ഒരു കണക്ക്. അങ്ങനെയെങ്കിൽ, ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറയും. ലികുഡ് പാർട്ടി തനിച്ച് 37 സീറ്റ് നേടുമെന്നാണ് മറ്റൊരു കണക്ക്. ഇത്തവണയും കൃത്യമായ ഭൂരിപക്ഷമുണ്ടാക്കാൻ ഒരു മുന്നണിക്കും സാധിച്ചില്ലെങ്കിൽ, നാലാം തവണയും വോട്ടെടുപ്പ് നടത്തേണ്ട ദുര്യോഗം വരും ഇസ്രായേലിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.