തെൽഅവീവ്: ഇസ്രായേലിെലത്തുന്ന ടൂറിസ്റ്റുകൾക്ക് ഭീകരാക്രമണം നേരിടാൻ പരിശീലനമെന്ന പേരിൽ ഒരുക്കിയ പ്രത്യേക ഷൂട്ടിങ് റേഞ്ചിെനതിരെ വ്യാപക വിമർശനം. ഫലസ്തീനികളുടെ പരമ്പരാഗത വേഷമായ കഫിയ്യ അണിഞ്ഞ് നിൽക്കുന്ന ആളെ ടൂറിസ്റ്റുകൾക്ക് നേരിട്ട് വെടിവെച്ചുവീഴ്ത്താൻ അവസരമൊരുക്കുന്നതാണ് മുൻ ഇസ്രായേൽ സേനാംഗം ഒരുക്കിയ പ്രത്യേക പരിപാടി. വെസ്റ്റ് ബാങ്കിലെ ‘കാലിബർ മൂന്ന്’ എന്ന സ്ഥാപനം ടൂറിസ്റ്റുകൾക്കായി വിവിധ തരത്തിലുള്ള കോഴ്സുകളാണ് നൽകുന്നത്. ഇതിലൊന്നിലാണ് യഥാർഥ തോക്കുപയോഗിച്ച് ഭീകരരെ നേരിടാൻ അവസരമുള്ളത്.
ഇരയായി മുന്നിൽ നിൽക്കുന്നതാകെട്ട, ഫലസ്തീനിയുടെ പരമ്പരാഗത വേഷം ധരിച്ചയാളും. കമ്പനിയുടെ വെബ്സൈറ്റിൽ നിരവധി പേരുടെ ചിത്രങ്ങളാണ് കഫിയ്യ ധരിച്ച നിലയിലുള്ളത്. രണ്ടു മണിക്കൂർ നീളുന്ന പരിശീലന സെഷനിൽ യഥാർഥ തോക്കും വെടിക്കോപ്പുകളും ഉപയോഗിക്കുന്നതിൽ പരിശീലനം നൽകും. നേരിട്ട്, ഭീകര വിരുദ്ധ നീക്കത്തിൽ പങ്കാളിയാകാമെന്നാണ് കമ്പനി നൽകുന്ന വാഗ്ദാനം.
ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച ധാരണ നൽകുന്നതാണ് പരിശീലനമെന്ന് കമ്പനി പറയുന്നു. ഇസ്രായേലിൽ സമാനമായ ആറു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. 2003ൽ ആരംഭിച്ച കാലിബർ മൂന്ന് എന്ന സ്ഥാപനം ടൂറിസ്റ്റുകൾക്കെന്ന പോലെ പ്രഫഷനലുകൾക്കും പരിശീലനം നൽകുന്നുണ്ട്. 15,000-25,000 പേർ ഇവിടെ പ്രതിവർഷം സന്ദർശകരായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.