മിലൻ: ഇറ്റാലിയൻ ദ്വീപായ സിസിലിലെ മിനേയോ അഭയാർഥി കേന്ദ്രത്തിനു താഴുവീണു. ഒരിക്ക ൽ യൂറോപ്പിലെ ഏറ്റവും വലിയ അഭയാർഥി കേന്ദ്രമായിരുന്നു ഇത്. 4000 ആളുകളെ പാർപ്പിച്ചിരു ന്ന അഭയാർഥികേന്ദ്രം അടച്ചുപൂട്ടാൻ കടുത്ത കുടിയേറ്റ വിരുദ്ധത പുലർത്തുന്ന ആഭ്യന്തരമന്ത്രി മാറ്റിയോ സിൽവിനി ആണ് ഉത്തരവിട്ടത്.
അഭയാർഥി കേന്ദ്രമാവുന്നതിനുമുമ്പ് യു.എസിെൻറ സൈനിക താവളമായിരുന്നു ഇത്. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിനെ ലക്ഷ്യം വെക്കുന്ന അഭയാർഥികൾക്ക് മെഡിറ്ററേനിയൻ കടൽ താണ്ടാനുള്ള പ്രവേശകകവാടമാണ് ഇറ്റലി. അഭയാർഥികളുടെ എണ്ണം കുറക്കാൻ തുറമുഖങ്ങളിൽ നങ്കൂരമിടുന്ന ബോട്ടുകൾക്ക് നിരോധനമേർപ്പെടുത്തുകയാണ് സർക്കാർ ആദ്യം ചെയ്ത നടപടി.
പുനരധിവാസത്തിനായി ഈ അഭയാർഥികളെ 28 അംഗരാജ്യങ്ങൾ പങ്കിട്ടെടുക്കണമെന്നു യൂറോപ്യൻ യൂനിയൻ കുടിയേറ്റ-ആഭ്യന്തര വകുപ്പ് കമീഷണർ ഡിമിത്രിസ് ഔറമോപുലസ് ആവശ്യപ്പെട്ടു. 2017ൽ മിേനയോ അഭയാർഥി ക്യാമ്പിൽ ഒരു രാത്രി തങ്ങിയതിെൻറ വിഡിയോ ദൃശ്യങ്ങൾ സാൽവിനി പങ്കുവെച്ചിരുന്നു. ഇറ്റലിക്കാരെ പുറത്താക്കി അവരുടെ സ്ഥാനത്തേക്ക് മറ്റുരാജ്യക്കാർ കൈയേറ്റം നടത്തുന്നതിെൻറ വ്യവസ്ഥാപിതമായ കുടിയേറ്റത്തിെൻറ ഉദാഹരണമാണീ ക്യാമ്പ് എന്ന് പിന്നീട് വിവരിക്കുകയും ചെയ്തു. കഴിഞ്ഞമാസമാണ് അഭയാർഥി കേന്ദ്രം അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.