നോർത്ത് ഇറ്റലിയുടെ ഭാഗമായ വെറോണ യൂനിവേഴ്സിറ്റിക്ക് സമീപെത്ത വീട്ടിലെ അടച ്ചിട്ട മുറിയിൽ ഇത് നാലാം ദിനമാണ്. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച മിലൻ, വെനീസ് മേഖ ലകളുടെ മധ്യഭാഗത്ത് വെനീറ്റോ പ്രദേശത്താണ് യൂനിവേഴ്സിറ്റി. കഴിഞ്ഞ വെള്ളിയാഴ് ച വരെ സജീവമായിരുന്നു ഇവിടം.
ഇപ്പോൾ തൊട്ടടുത്ത ബോർഗോ റേമോ ആശുപത്രിയിലേക്ക് നിർത്താതെ പായുന്ന ആംബുലൻസുകളല്ലാതെ മറ്റൊന്നും ഇവിടെ ചലിക്കുന്നില്ല. തുറന്നിരിക്കുന്നത് സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളും മാത്രം. കൃത്യമായ കാരണങ്ങളില്ലെങ്കിൽ പുറത്തിറങ്ങാൻ പാടില്ല. പുറത്തുപോകണമെങ്കിൽ പൂരിപ്പിച്ച സാക്ഷ്യപത്രം കരുതണം. തിരിച്ചറിയൽ കാർഡ്, എവിടേക്ക് പോകുന്നു എന്നിവ അതിൽ രേഖപ്പെടുത്തണം. അടുത്തുള്ള സൂപ്പർമാർക്കറ്റിൽ മാത്രമേ പോകാവൂ. പുറത്തിറങ്ങുന്നവരെ കാത്ത് പൊലീസുണ്ടാകും.
കാരണമില്ലാതെ സിറ്റിസെൻററിൽ നടന്നതിന് സുഹൃത്തിനെ പിടികൂടി 200 യൂറോ (16,000 രൂപ) പിഴയടപ്പിച്ചു. അതോടെ പുറത്തുപോകൽ നിർത്തി. കൂടുതൽ സാധനങ്ങൾ വാങ്ങി മുറിയിൽതന്നെയിരിപ്പാണ്. ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് മാർച്ച് ഒമ്പതിന് നാട്ടിൽ പോയി. സുരക്ഷിതമായി ഇന്ത്യയിലെത്തി.
പക്ഷേ, മാർച്ച് പത്തിന് നാട്ടിൽ പോകാൻ മിലാൻ വിമാനത്താവളത്തിലെത്തിയ മറ്റൊരു സുഹൃത്ത് അവിടെ കുടുങ്ങി. ഫെബ്രുവരി 11ന് ചൈനയിൽനിന്ന് ഒരാൾ വന്ന് സൽക്കാരം നടത്തിയിരുന്നു. അതിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡ് വന്നെന്നാണ് കേട്ടത്. പിന്നീട് യൂനിവേഴ്സിറ്റിയിൽ വിവിധ മേഖലകളിലായി കോവിഡ് പതിയെ എത്തി. ക്ലാസ് നിർത്തി, ഓൺലൈൻ ക്ലാസുകൾ മാത്രമാക്കി. ഭയപ്പാടിലാണ് ഞങ്ങൾ. ഇതിനിടെ ഇന്ത്യൻ എംബസി ഫേസ്ബുക്ക് വഴി ഇന്ത്യക്കാരുടെ വിവരങ്ങൾ തിരക്കുന്നുണ്ട്. വീട്ടിൽനിന്ന് ആശങ്കയോടെ വിളിയെത്തുന്നു. അവരെ സമാധാനിപ്പിക്കുകയാണ്, ഉടൻ എത്തുമെന്ന് പറഞ്ഞ്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.