റോം: കോവിഡ് 19 വൈറസ് ബാധയുടെ ഭീതിയിൽ തുടരുകയാണ് യൂറോപ്പ്. ചൈനക്ക് ശേഷം കോവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 475പേരാണ് മരിച്ചത്. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളിൽ പകുതിയിലേറെയും ഇറ്റലിയിലാണ്.
ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ബ്രിട്ടണിൽ മരണം നൂറ് കടന്നു. ബെൽജിയം, ഗ്രീസ്, പോർച്ചുഗൽ, ചിലി എന്നീ രാജ്യങ്ങൾ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 2900 പേർക്കാണ് ഇന്നലെ മാത്രം ജർമ്മനിയിൽ രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിൽ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം 89പേർ മരിച്ചു. വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഒരുമിച്ച് നിൽക്കണമെന്നും ജർമ്മൻ ചാൻസർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു.
ആസ്ട്രേലിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ നടപടി കര്‍ശനമാക്കാന്‍ ഒരു ലക്ഷത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. റഷ്യ വിദേശികള്‍ക്കുള്ള പ്രവേശനം വിലക്കി. ജര്‍മ്മനിയിൽ പള്ളികളില്‍ ഒത്തുചേരുന്നത് നിരോധിക്കുകയും മൈതാനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.