ലണ്ടൻ: ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് മാപ്പുചോദിച്ച് പാർട്ടി നേതാവ് ജെറമി കോർബിൻ. ബ്രിട്ടനിലെ തൊഴിലാളിവർഗത്തിെൻറ വോട്ട് ഉറപ്പിക്കുന്നതിൽ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തെ ന്യായീകരിക്കാനും കോർബിൻ ശ്രമംനടത്തി.
ഭയത്തിെൻറ സന്ദേശത്തിനു പകരം, പ്രതീക്ഷ പുലർത്തുന്ന വാഗ്ദാനങ്ങൾ പ്രചാരണത്തിൽ മുന്നോട്ടുവെച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 650 അംഗ പാർലമെൻറിൽ കൺസർവേറ്റിവ് പാർട്ടിക്ക് 365ഉം ലേബർ പാർട്ടിക്ക് 205ഉം സീറ്റുകളാണ് ലഭിച്ചത്. തോൽവിയുടെ ഉത്തരവാദിത്തമേറ്റ് കോർബിൻ രാജിപ്രഖ്യാപിച്ചിരുന്നു. 1935നു ശേഷം പാർലമെൻറ് തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ലേബർ പാർട്ടിക്ക് ഇത്രയും കുറവ് സീറ്റ് ലഭിക്കുന്നത്. തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും കോർബിൻ സൺഡേ മിറർ പത്രത്തിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പാർട്ടിക്കുള്ളിലെ ഒരു വിഭാഗം കോബിൻ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോർബിനെ നീക്കംചെയ്യാനുള്ള നടപടികൾ അടുത്തവർഷാദ്യം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
കോർബിന് പകരക്കാരിയായി ഇന്ത്യൻ വംശജ? ലണ്ടൻ: ബ്രിട്ടൻ പാർലമെൻറ് തെരഞ്ഞെടുപ്പ് വലിയ പരാജയം നേരിട്ടതിനെ തുടർന്ന് സ്ഥാനമൊഴിയുന്ന ലേബർ പാർട്ടി നേതാവ് ജെറമി കോർബിെൻറ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജയും. സ്വന്തം പാർട്ടിയുടെ ദയനീയ പ്രകടനത്തിന് ഇടയിലും വിഗാൻ സീറ്റിൽ നിന്ന് വീണ്ടും വിജയിച്ച ലിസ നന്തിയാണ് ലേബർ പാർട്ടി നേതൃ സ്ഥാനത്തിനായി രംഗത്തിറങ്ങിയത്. നേതൃ പദവിയിലേക്ക്മാറുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതായി 40കാരിയായ ലിസ ബി.ബി.സിയോട് പറഞ്ഞു. സ്വാധീനമുള്ള മേഖലകളിൽ അടക്കം വലിയ തോതിൽ ലേബർ പാർട്ടിക്ക് പിന്തുണ കുറഞ്ഞതാണ് നേതൃ സ്ഥാനത്തേക്ക് വരുന്നത് ആലോചിക്കാൻ കാരണമെന്ന് ഇന്തോ- ബ്രിട്ടീഷ് ദമ്പതികളുടെ മകളായി മാഞ്ചസ്റ്ററിൽ ജനിച്ച ലിസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.