ബലാത്സംഗക്കേസില്‍ അസാന്‍ജിനെ ചോദ്യം ചെയ്യും

സ്റ്റോക്ഹോം: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ ബലാത്സംഗ ആരോപണത്തില്‍ എക്വഡോര്‍ അധികൃതര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് സ്വീഡന്‍െറ പബ്ളിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇക്വഡോര്‍ എംബസിയില്‍ കഴിയുന്നതിനാല്‍ ആ  രാജ്യത്തിന്‍െറ പ്രോസിക്യൂട്ടറായിരിക്കും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യാനുള്ള നീക്കത്തെ അസാന്‍ജിന്‍െറ അഭിഭാഷകന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ സ്വീഡിഷ് അധികൃതരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തെളിവ് ശേഖരിക്കുന്നതിന് അസാന്‍ജിന്‍െറ ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് അറസ്റ്റ് ഭയന്ന് 2012ലാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. തനിക്കെതിരായ ആരോപണങ്ങളെ 45കാരനായ അദ്ദേഹം തുടക്കം മുതല്‍ നിഷേധിച്ചിട്ടുണ്ട്.
 

Tags:    
News Summary - Julian Assange to be questioned by Ecuador over rape allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.