ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഇക്വാഡോർ എംബസിയിൽ താമസിക്കുന്ന കാലത്ത് രണ്ട് കുഞ്ഞുങ്ങളുട െ പിതാവായതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ വക്കീൽ സ്റ്റെല്ലാ മോറിസ് ആണ് കുട്ടികളുടെ മാതാവ്. തങ്ങൾ അഗാ ധമായ പ്രണയത്തിലാണെന്നും വിവാഹിതരാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറയുന്ന വീഡിയോ വിക്കിലീക്സ് പുറത്ത് വ ിട്ടു.
അമേരിക്കയുടെ സൈനിക വിവരങ്ങളടക്കം വിവിധ രാജ്യങ്ങളിലെ ഒൗദ്യോഗിക വിവരങ്ങൾ വിക്കിലീക്സ് പുറത്ത് വിട്ടത് മുതൽ നിയമ നടപടികളുമായി അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങൾ അസാൻജിന് പിറകെയുണ്ട്. 2012ൽ ലണ്ടനിലെ ഇക്വാഡോർ എംബസിയിൽ അഭയം തേടിയ അസാൻജിന് വർഷങ്ങളോളം അവിടെ തന്നെ തുടരേണ്ടി വന്നു. ഇപ്പോൾ ലണ്ടനിലെ ബെൽമാർഷ് ജയിലിലാണ് അസാർജ്.
ജൂലിയൻ അസാൻജിന്റെ നിയമ നടപടികളുമായി ബന്ധപ്പെട്ട് ഇക്വാഡോർ എംബസിയിലെത്തിയ വക്കീൽ സ്റ്റെല്ലാ മോറിസുമായി 2015 മുതൽ അദ്ദേഹം പ്രണയത്തിലായിരുന്നത്രെ. രണ്ടും ഒന്നും വയസുള്ള രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അസാൻജ് ബെൽമാർഷ് ജയിലിൽ വെല്ലുവിളി നേരിടുന്നതിനാലാണ് ഇപ്പോൾ സത്യം പുറത്ത് പറയുന്നതെന്നും സ്റ്റെല്ല പറയുന്നു. അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. നേരത്തെ, കോവിഡ് പശ്ചാത്തലത്തിൽ അസാൻജ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
രണ്ട് കുട്ടികളെയും ലണ്ടൻ ആശുപത്രിയിൽ പ്രസവിക്കുന്നതിന്റെ വിഡിയോ ദൃശ്യം തത്സമയം അസാൻജ് കണ്ടിരുന്നത്രെ. മൂതിർന്ന കുട്ടിയായ ഗബ്രിയേലിനെ ഇക്വാഡോർ എംബസിയിലേക്ക് ഒളിച്ച് കടത്തുകയും അസാൻജിന് കാണാൻ അവസരമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡെയ്ലി മെലിൽ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് കുട്ടികളും ബെൽമാർഷ് ജയിലിൽ അസാൻജിനെ സന്ദർശിച്ചിട്ടുണ്ട്.
അസാൻജിന്റ ജീവിതത്തിലെ ദൗർഭാഗ്യങ്ങൾ തങ്ങളെ ബാധിക്കരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായതിനാലാണ് ഇൗ വിവരങ്ങൾ രഹസ്യമാക്കി വെച്ചതെന്ന് സ്റ്റെല്ല പറയുന്നു. എന്നാൽ, കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ബെൽമാർഷ് ജയിലിൽ അദ്ദേഹം സുരക്ഷിതനല്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ എല്ലാം പറയുന്നതെന്നും സ്റ്റെല്ല വ്യക്തമാക്കി. വിചാരണക്കായി അസാൻജിനെ വിട്ടു കിട്ടണമെന്ന അമേരിക്കയുടെ ആവശ്യം ലണ്ടൻ കോടതിയുടെ പരിഗണനയിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.