ഓണ്‍ലൈന്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ നിരോധിക്കും

ലണ്ടന്‍: ബ്രിട്ടനില്‍ കുട്ടികളെ ലക്ഷ്യം വെക്കുന്ന ജങ്ക് ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നിരോധിക്കുമെന്ന് അഡ്വര്‍ടൈസിങ് പ്രാക്ടീസ് കമ്മിറ്റി (സി.എ.പി) അറിയിച്ചു. 2017 ജൂലൈയിലാണ് നിയമം നിലവില്‍വരുക. പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിനായിരിക്കും നിരോധനം. നിലവില്‍ ഇത്തരം പരസ്യങ്ങള്‍ ടെലിവിഷനില്‍ നല്‍കുന്നത് ബ്രിട്ടനില്‍ നിരോധിച്ചിട്ടുണ്ട്. കുട്ടികളിലെ അമിതവണ്ണം തടയുന്നതിനാണ് നീക്കം.
 
Tags:    
News Summary - junk food advertaisement baned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.