യു.എസ് വിലക്കിയ അഭയാർഥികളെ സ്വാഗതം ചെയ്ത് കാനഡ

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിലക്കിയ അഭയാർഥികളെ സ്വന്തം രാജ്യത്തേക്ക് സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ അഭയാർഥി നയം എങ്ങനെ വിജയകരമായിത്തീർന്നു എന്നതിനെക്കുറിച്ച് യു.എസ് പ്രസിഡന്റുമായി ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ട്രൂഡോ ലോകമെമ്പാടമുള്ള അഭയാര്‍ത്ഥികളെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്ത് രംഗത്തുവന്നത്.

ആഭ്യന്തര കലഹം, ഭീകരവാദം, യുദ്ധം തുടങ്ങിയ പ്രശ്നങ്ങളാൽ മാതൃരാജ്യത്തുനിന്ന് പലായനം ചെയ്യുന്നവർക്ക്, അവർ ഏതു മതത്തിൽ വിശ്വസിക്കുന്നവരായാലും, കാനഡയിലേക്ക് സ്വാഗതം. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി - ട്രൂഡോ ട്വീറ്റ് ചെയ്തു. 2015ൽ സിറിയിൽനിന്നെത്തിയ അഭയാർഥികളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്ന സ്വന്തം ചിത്രവും അഭയാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റിനൊപ്പം ട്രൂഡോ നൽകിയിട്ടുണ്ട്.

ട്രൂഡോ അധികാരത്തിലെത്തിയശേഷം 39,000ൽ അധികം അഭയാർഥികൾ കാനഡയിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. അഭയാർഥികൾക്കും ഏഴ് ഇസ്‍ലാമിക രാജ്യങ്ങളിൽനിന്നുള്ളവർക്കും യു.എസിൽ താൽക്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്‍റെ ഉത്തരവിനെ ചൊല്ലി രാജ്യത്തിനകത്തും പുറത്തും വിവാദങ്ങള്‍ ശക്തിപ്പെടുകയാണ്.

Tags:    
News Summary - Justin Trudeau Says Refugees Are Welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.