ഡബ്ലിൻ: രാജ്യം കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ ആരോഗ്യമേഖലയെ സഹായിക്കാനായി അയർലൻഡ് പ്ര ധാനമന്ത്രി ലിയോ വരദ്കർ വീണ്ടും ഡോക്ടറായി. ആഴ്ചയിൽ ഒരു ദിവസം ഐറിഷ് മെഡിക്കൽ സംഘത്തോടൊപ്പം ഡോക്ടറായി വരദ്കർ ഉണ്ടാകും.
ഡബ്ലിനിലെ ട്രിനിറ്റി സർവകലാശാലയിൽ നിന്ന് 2003ലാണ് ലിയോ വരദ്കർ മെഡിക്കൽ ബിരുദം നേടിയത്. 2013വരെ വരദ്കർ ഡോക്ടറായി ജോലിചെയ്തിരുന്നു. വരദ്കറിൻെറ പിതാവ് ഡോക്ടറും അമ്മ നഴ്സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ യോഗ്യത നേടിയ ഇപ്പോൾ പ്രവർത്തിക്കാത്തവരോട് സേവനരംഗത്തേക്ക് തിരിച്ചെത്താൻ ഐറിഷ് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.