കാന്‍ബറ: മീൻപിടിക്കുന്നതിനിടെ കടലിൽനിന്ന് മുത്തും പവിഴവും ലഭിച്ച കഥയൊക്കെ കേട ്ടിട്ടുണ്ടാകും. ദക്ഷിണ ആസ്ട്രേലിയയിലെ എയ്റേ ഉപദ്വീപിന് സമീപത്തുനിന്ന് പോൾ എല ിയറ്റിനും മകൻ ജിയാക്കും മത്സ്യബന്ധനത്തിനിടെ ലഭിച്ചത് കുപ്പിയിലടച്ച സന്ദേശമാണ്. 50 വർഷം മുമ്പ് ആരോ എഴുതിയ സന്ദേശം കുപ്പിയിലാക്കി കടലിലൊഴുക്കുകയായിരുന്നു. 13 വയസ്സുള്ളപ്പോൾ പോള്‍ ഗിബ്സണ് എന്ന ഇംഗ്ലീഷുകാരന് എഴുതിയ കത്താണിതെന്ന് വ്യക്തമാകുന്നുണ്ട്. ആസ്ട്രേലിയയിലെ ഫ്രെമൻറയില്നിന്ന് മെൽബണിലേക്കുള്ള കപ്പൽ യാത്രക്കിടെയായിരുന്നു ഗിബ്സെൻറ കത്തെഴുത്ത്. ഗിബ്സൺ ഇപ്പോൾ എവിടെയായിരിക്കും എന്നാണ് പോൾ എലിയറ്റും മകനും അന്വേഷിക്കുന്നത്.
അതേസമയം, കുപ്പിയിലടച്ച ഇത്തരമൊരു സന്ദേശം അമ്പതു വര്‍ഷത്തോളം കടലില്‍ ഒഴുകി നടക്കുക എന്നത് അസംഭവ്യമാണെന്നാണ് സമുദ്രശാസ്ത്രജ്ഞര്‍ പറയുന്നത്. കാരണം, സമുദ്രം നിശ്ചലമായി നില്ക്കുന്ന ഒന്നല്ല. സാധാരണ നിലയില്‍ കടലില്‍ ഏതുഭാഗത്ത് നിക്ഷേപിക്കപ്പെട്ടാലും പൊങ്ങിക്കിടക്കുന്ന കുപ്പിപോലുള്ള വസ്തു ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ എവിടെയെങ്കിലും അടിയും. എലിയറ്റിന് കടലില്‍നിന്ന് ലഭിച്ച കുപ്പി ഏതെങ്കിലും തീരത്ത് മണലില്‍ പുതഞ്ഞ് പതിറ്റാണ്ടുകളോളം കിടന്നിട്ടുണ്ടാവാമെന്നാണ് സമുദ്രശാസ്ത്രജ്ഞനായ ഡേവിഡ് ഗ്രിഫിന് പറയുന്നത്. പിന്നീട് കടുത്ത തിരമാലകള്‍ മൂലം മണലില്‍ നിന്ന് പൊങ്ങിവരുകയും വീണ്ടും കടലില്‍ എത്തുകയും ചെയ്തതാകാം. കുപ്പി കടലില്‍ നിക്ഷേപിച്ച കുട്ടി ബ്രിട്ടനില്‍നിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറിയ കുടുംബത്തില്പ്പെട്ടതാകാമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.