സ്കോട്ട്ലൻഡ്: കളിപ്പാവ കൊച്ചുകുട്ടികൾക്കെന്നും പ്രിയപ്പെട്ടവയാണ്. എവിടെപ്പോയാലും സന്തത സഹചാരിയായി അവരുടെ ൈകയിൽ പാവയുമുണ്ടാകും. മറന്നുവെക്കുന്നതും അപൂർവം. എന്നാൽ, നാലുവയസ്സുകാരി പാവ മറന്നുവെച്ചത് വിമാനത്തിലാണ്. മറന്നുവെച്ച പാവ തിരികെ നൽകാനായി വിമാനം പറന്നതാകെട്ട 300 കിലോമീറ്ററും.
സ്കോട്ട്ലൻഡിെല എഡിൻബറോയിൽനിന്ന് ഒക്നേയിലേക്കുള്ള ലോഗൻ എയർ വിമാനമാണ് കുട്ടിക്ക് പാവ തിരികെ നൽകാനായി പറന്നത്. കഴിഞ്ഞ തിങ്കളാഴ്ച നാലുവയസ്സുകാരി സമ്മറും അമ്മ േഡാണയും യാത്രക്കിടെ വിമാനത്തിൽ പാവ മറന്നുവെക്കുകയായിരുന്നു. വിമാനത്തിൽ മറന്നുവെച്ച പാവക്കായി കുട്ടി വാശി പിടിക്കുന്നുവെന്ന ഡോണയുടെ ഫേസ്ബുക്ക് പോസ്റ്റ് വിമാനജീവനക്കാരിൽ ഒരാളുടെ ശ്രദ്ധയിൽപെട്ടതോടെയാണ് പാവ തങ്ങളുടെ ൈകയിൽ സുരക്ഷിതമായുണ്ടെന്ന് ചിത്രങ്ങളടക്കം മറുപടി നൽകിയത്. പിന്നീട് ഒക്നോയിലേക്ക് വിമാനം പാവയുമായി പറന്നെത്തി. വിമാനത്താവളത്തിൽവെച്ച് കുട്ടിക്ക് പാവ കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.