ലണ്ടൻ: അടുത്തിടെ ലണ്ടൻ നഗരം മൂന്ന് ആക്രമണങ്ങൾക്കാണ് വേദിയായത്. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇൗ സംഭവങ്ങളത്രയും. ഭീതിദ സംഭവങ്ങളാണ് ലണ്ടൻ ബ്രിഡ്ജിനു സമീപം ശനിയാഴ്ച രാത്രി അരങ്ങേറിയത്. ബ്രിഡ്ജിനു തൊട്ടടുത്തുള്ള ബറോ മാർക്കറ്റ് ആഘോഷങ്ങളുടെ ഇടമാണ്. പകലിനേക്കാൾ രാത്രിയാണിവിടെ തിരക്ക് കൂടുതൽ. ‘‘പാലത്തിലൂടെ അതിവേഗമാണ് വാനിൽ ആക്രമികൾ പാഞ്ഞുവന്നത്. നടന്നവരുടെ ദേഹത്തേക്ക് വാനിടിച്ചുകയറ്റിയ ശേഷം പാലത്തിെൻറ ൈകവരിയിൽ വാൻ നിർത്തി ബറോ മാർക്കറ്റിലേക്ക് കടക്കുകയായിരുന്നു. കൺമുന്നിൽ കണ്ടവരെ കത്തികൊണ്ട് കുത്തിവീഴ്ത്തി ആക്രമികൾ മുന്നോട്ടു നടന്നു. റസ്റ്റാറൻറുകളിലും ബാറുകളിലുമുള്ളവരെയും ആക്രമികൾ വെറുതെ വിട്ടില്ല’’ -സംഭവത്തിന് ദൃക്സാക്ഷിയായ 26കാരെൻറ വാക്കുകൾ.
‘‘ലണ്ടൻ ബ്രിഡ്ജിനു സമീപം ഇരിക്കുകയായിരുന്നു ഞങ്ങൾ. ഒരാൾ രക്തത്തിൽ കുളിച്ച് ഒാടുന്നതു കണ്ടു. എന്നാൽ, അയാൾക്കെങ്ങനെയാണ് പരിക്കേറ്റതെന്ന് മനസ്സിലായില്ല. അപകടം മണത്തറിഞ്ഞ് ഞങ്ങൾ രക്ഷതേടി സമീപത്തെ റസ്റ്റാറൻറിലേക്കോടി. എന്നാൽ ഒരിടം പോലും സുരക്ഷിതമായിരുന്നില്ല’’ -ബെഥാനി അത്കിൻ എന്ന മാധ്യമപ്രവർത്തക പറഞ്ഞു.
ആളുകൾ കസേരയും കുപ്പികളും വലിച്ചെറിഞ്ഞാണ് പ്രതിരോധിച്ചത്. സുരക്ഷിതമായ സ്ഥലം തേടിയായിരുന്നു ആളുകളുടെ പരക്കംപാച്ചിൽ. സംഭവം നടന്ന് ഏതാണ്ട് എട്ടു മിനിറ്റായിട്ടുണ്ടാകും. വിവരം ലഭിച്ച് നിമിഷങ്ങൾക്കകം പൊലീസ് കുതിച്ചെത്തി മൂന്നുപേരെയും വെടിവെച്ചു വീഴ്ത്തി. ആക്രമികൾ ബെൽറ്റ് ബോംബ് ധരിച്ചിരുന്നു. എന്നാൽ, പിന്നീടത് വ്യാജ ബോംബാണെന്ന് പൊലീസ് കണ്ടെത്തി.
‘‘ഒരു സംഘം ആളുകളെ ലക്ഷ്യമിട്ടാണ് വാഹനത്തിെൻറ വരവെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. എന്നാൽ, എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങളായിരുന്നു അതെന്ന്’’ മാർക് റോബർട്സ് എന്ന 53കാരൻ പറയുന്നു. ഒരച്ഛനും മകനും പ്രാണഭീതിയോടെ ഒാടുന്നതാണ് ആദ്യം കണ്ടത്. തൊട്ടുപിന്നാലെ നഗരത്തിലേക്ക് ഒരുസംഘം സുരക്ഷാ ജീവനക്കാർ പാഞ്ഞെത്തി. വാൻ നിർത്തിയിടത്തുനിന്ന് 10 മീറ്റർ അകലെയുള്ള ചിലർക്ക് പരിക്കേറ്റു. രക്തത്തിൽ കുളിച്ച വസ്ത്രങ്ങളുമായി അവർ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു -മറ്റൊരു ദൃക്സാക്ഷി വിവരിക്കുന്നു.
െതരഞ്ഞെടുപ്പിനു മാറ്റമില്ല –തെരേസ മേയ്
ഭീകരവാദമാണ് ഇൗ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രസ്താവിച്ചു. ഇ
പ്പോഴത്തെ നടപടികൾ കൊണ്ടു മാത്രം ഇത്തരത്തിലുള്ള ഭീകരവാദം തടയാൻ കഴിയുമെന്ന് കരുതുന്നില്ല. നമ്മുടെ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിലൂടെ മാത്രമേ ഇത്തരം വെല്ലുവിളികൾ മറികടക്കാൻ കഴിയുകയുള്ളൂ. ഒാൺലൈൻ, സമൂഹമാധ്യമങ്ങൾ, ടെലിവിഷൻ ചാനലുകൾ എന്നിവ മുഖേനയാണ് തീവ്രവാദികൾ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. സൈബർ ലോകത്ത് പുതിയ കരാറുകൾ കൊണ്ടവരുന്നതിലൂടെ തീവ്രവാദ സംഘങ്ങളുടെ പ്രചാരണങ്ങൾ തടയാൻ കഴിയും. ഇതുവഴി തീവ്രവാദ സംഘങ്ങളുടെ സുരക്ഷിത താവളങ്ങളും തകർക്കാം. ഭീകരതക്കെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ചു പോരാടേണ്ട സമയമാണിതെന്നും മേയ് കൂട്ടിച്ചേർത്തു. നിശ്ചയിച്ച പ്രകാരം തെരഞ്ഞെടുപ്പ് വ്യാഴാഴ്ച തന്നെ നടക്കുമെന്നും അവർ വ്യക്തമാക്കി.
പ്രചാരണം നിർത്തിവെച്ചു
ഭീകരാക്രമണത്തെ തുടർന്ന് ബ്രിട്ടനിലെ പ്രമുഖ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിർത്തിവെച്ചു. ഭരണകക്ഷിയായി കൺസർവേറ്റിവ് പാർട്ടിയാണ് പ്രചാരണ പരിപാടികൾ ഒഴിവാക്കിയതായി ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് പ്രതിപക്ഷമായ ലേബർ പാർട്ടിയും പ്രചാരണം നിർത്തിയതായി അറിയിച്ചു. സ്ക്വാട്ടിഷ് നാഷനൽ പാർട്ടിയും തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പ്രാദേശികതലത്തിലെ പ്രചാരണങ്ങൾ സാധാരണപോലെ തുടരും.
ലോകം അപലപിച്ചു
ഭീകരാക്രമണത്തെ ലോകം അപലപിച്ചു. ആക്രമണത്തിൽ ഇരയായവർക്കുള്ള പ്രാർഥനയിൽ പങ്കുചേരുന്നുവെന്നും ബ്രിട്ടന് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളും പറഞ്ഞു. ലോകനേതാക്കളിൽ ആദ്യം പ്രതികരണവുമായെത്തിയത് മാക്രോൺ ആയിരുന്നു. സംഭവത്തിൽ നാല് ഫ്രഞ്ച് സ്വദേശികൾക്കും ഒരു ആസ്ട്രേലിയൻ പൗരനും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ലണ്ടനിലെ ഫ്രഞ്ച് പൗരന്മാർക്കും വോട്ടവകാശമുണ്ട്. അതിനാൽ സുരക്ഷ കൂടുതൽ ശക്തമാക്കിയതായി റോയിേട്ടഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ബ്രിട്ടന് എല്ലാവിധ സഹായങ്ങളും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ദൈവം അനുഗ്രഹിക്കെട്ട’- എന്നായിരുന്ന ട്രംപിെൻറ ട്വീറ്റ്. ഭീകരാക്രമണം തടയാൻ ആറ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിലേക്ക് കടക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പുനഃസ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ബ്രിട്ടനൊപ്പം ചേരുന്നുവെന്നും തീവ്രവാദത്തിനെതിരെ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും ജർമൻ ചാൻസലർ അംഗലാ മെർകൽ പറഞ്ഞു. യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ജീൻ ക്ലോദ് ജങ്കറും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ന്യൂസിലൻഡ് പ്രധാന മന്ത്രി ബിൽ ഇംഗ്ലീഷും ആക്രമണത്തെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.