ലണ്ടൻ: നഗരത്തിലെ പടിഞ്ഞാറൻ മേഖലയിലുള്ള ലൻകാസ്റ്ററിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും കൂടാനിടയുെണ്ടന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ലഭിക്കാൻ ആഴ്ചകളെടുക്കുമെന്ന് ലണ്ടൻ അഗ്നിശമന സേന വിഭാഗം അറിയിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 68 പേരിൽ 18 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
70 മീറ്റർ ഉയരമുള്ള ഗ്രെൻഫെൽ ടവറൊന്നാകെ കൺമുന്നിൽ കത്തിയമർന്നതും ജീവരക്ഷക്കായുള്ള നിലവിളി കേൾക്കുേമ്പാഴും ഒന്നും ചെയ്യാനാവാതെ നിസ്സഹായരായതിെൻറയും നടുക്കത്തിലാണ് പരിസരവാസികൾ. സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞും കെട്ടിടത്തിൽനിന്നും തീയും പുകയും ഉയരുന്നുണ്ട്. കെട്ടിടത്തിലെ ഒാരോ നിലകളായി അഗ്്നിശമന സേന ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും നടത്തുന്ന തിരച്ചിൽ തുടരുകയാണ്.
കെട്ടിടത്തിൽ താമസിച്ചിരുന്ന ബന്ധുക്കളെ സംബന്ധിച്ച് വിവരമില്ലെന്ന് കാണിച്ച് നൂറോളമാളുകൾ രംഗത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിൽ അവശേഷിച്ചവരാരും ജീവനോടെയുണ്ടാവില്ലെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം.
1974ൽ പണിത കെട്ടിടത്തിന് സുരക്ഷഭീഷണിയുണ്ടെന്നു കാണിച്ച് നൽകിയ പരാതി അധികൃതർ നിരന്തരം അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അഗ്നി മുന്നറിയിപ്പ്, ശമന സംവിധാനങ്ങൾ എന്നിവ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സംഭവസ്ഥലം സന്ദർശിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികൾക്കെതിരെ കർശനനടപടികളുണ്ടാവുമെന്നും അവർ പറഞ്ഞു. തുടർച്ചയായുണ്ടായ സ്േഫാടനങ്ങൾക്ക് പിന്നാലെയുണ്ടായ അപകടം ലണ്ടൻ ജനതയെ മുൾമുനയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.