ലണ്ടൻ: യു.കെയിൽ കൈക്കുഞ്ഞുമായി യാത്രചെയ്ത മുസ്ലിം യുവതിയെ തീവ്രവാദിയെന്ന് ആരോപിച്ച് ബസ് ഡ്രൈവർ നിഖാബ് (മുഖാവരണം) നീക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ചാവേർ അക്രമണകാരിയാണെന്ന് ഭയന്നെന്നാരോപിച്ചായിരുന്നു ഡ്രൈവറുടെ പ്രവൃത്തി.
രണ്ടുമാസം മാത്രം പ്രായമായ കൈക്കുഞ്ഞുമായി ഇൗസ്റ്റണിൽനിന്ന് ബ്രിസ്റ്റോൾ സിറ്റിയിലേക്കുള്ള ഫസ്റ്റ് ബസിൽ കയറിയ ഉടൻതന്നെ തെൻറ വസ്ത്രധാരണം കണ്ട് ബസ് ഡ്രൈവർ കയർത്ത് സംസാരിക്കാൻ തുടങ്ങുകയായിരുന്നു.
ഇൗ ലോകം അപകടകരമാണെന്നും ബസിൽനിന്ന് പൊട്ടിത്തെറിക്കുമെന്നും പറഞ്ഞ ഡ്രൈവർ അവരുടെ മുഖം കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് 20 വയസ്സുകാരിയായ യുവതി പറഞ്ഞു. സംഭവത്തിൽ ഫസ്റ്റ് ബസ് സർവിസ് കമ്പനി ക്ഷമാപണം നടത്തുകയും ഡ്രൈവർക്കെതിരെ അച്ചടക്കനടപടി ൈകക്കൊണ്ടതായി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.