പൈലറ്റ് സമരം: ലുഫ്താൻസ 900 സർവീസുകൾ റദ്ദാക്കി

ഫ്രാങ്ക്ഫർട്ട് ആംമെയ്ൻ: പൈലറ്റ് സമരത്തെ തുടർന്ന് ജർമനിയിലെ ലുഫ്താൻസ എയർലൈൻസ് 900തോളം വിമാന സർവീസുകൾ റദ്ദാക്കി. ഷെഡ്യൂൾ ചെയ്ത 3000 ഫ്ലൈറ്റുകളിൽ 876 എണ്ണമാണ് റദ്ദാക്കിയത്. വേതന തർക്കത്തെ തുടർന്നാണ് പൈലറ്റ് യൂണിയൻ സമരം പ്രഖ്യാപിച്ചത്. പൈലറ്റ് സമരം ജർമനിയിലെ പതിനായിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.

2014 ഏപ്രിലിന് ശേഷം പൈലറ്റ് യൂണിയൻ പ്രഖ്യാപിച്ച 14മത്തെ സമരമാണിത്. വർഷത്തിൽ 3.66 ശതമാനം വേതന വർധനവാണ് യൂണിയൻ ആവശ്യപ്പെടുന്നത്. എന്നാൽ, 2.5 ശതമാനം വേതന വർധനവാണ് വിമാനകമ്പനി വാഗ്ദാനം ചെയ്യുന്നത്. വൻ വരുമാനമുള്ള ജർമനിയിലെ പ്രധാനപ്പെട്ട വിമാനകമ്പനിയാണ് ലുഫ്താൻസ എയർലൈൻസ്.

 

 

Tags:    
News Summary - Lufthansa Cancels Nearly 900 Flights Over Pilot Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.