ഒാട്ടവ: നൊബേൽ സമ്മാനജേതാവും പാകിസ്താൻ ആക്ടിവിസ്റ്റുമായ മലാല യൂസുഫ്സായി സ്കൂൾപഠനം പൂർത്തിയാക്കി ഒാക്സ്ഫഡ് സർവകലാശാലയിലേക്ക്. വെള്ളിയാഴ്ചയായിരുന്നു സ്കൂൾജീവിതത്തിലെ അവസാനദിനം. അന്നുതന്നെ സമൂഹമാധ്യമമായ ട്വിറ്ററിൽ മലാലയുടെ രംഗപ്രവേശനവും ആരവങ്ങളോടെ നടന്നു.
ആറു ഭാഗങ്ങളിലായി വന്ന ട്വീറ്റുകളിൽ ഭാവിയെ ആവേശത്തോടെയാണ് കാണുന്നതെന്ന് മലാല കുറിച്ചു. ആദ്യ ട്വീറ്റിന് 1,30,000ത്തിലധികം ലൈക്കുകളാണ് മണിക്കൂറുകൾക്കകം ലഭിച്ചത്. എന്നാൽ, വിദ്യാഭ്യാസം പൂർത്തിയാക്കാനാകാത്ത നിരവധി പെൺകുട്ടികൾ ഇന്നുമുണ്ടെന്നതിനാൽ ഒരേസമയം കയ്പും മധുരവും നുണയുന്നതുപോലെയാണ് തനിക്ക് തോന്നുന്നതെന്നും, 2012ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രചാരണം നടത്തുന്നതിനിടെ ഭീകരാക്രമണത്തിന് ഇരയായതിന് പിന്നാലെ ആേഗാളശ്രദ്ധ നേടിയ മലാല പറഞ്ഞു.
2013 മുതൽ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ എഗ്ബസ്റ്റൻ ഹൈസ്കൂൾ വിദ്യാർഥിനിയാണ് മലാല.
ഒാക്സ്ഫഡ് സർവകലാശാലയിൽ പി.പി.ഇ (ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ്) ബിരുദ കോഴ്സിനാണ് ഇൗ വർഷം ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.