ലണ്ടന്‍: കോവിഡ് ബാധിതനായി മരണത്തോട് മല്ലിട്ട് വെൻറിലേറ്ററിലായിരുന്ന അമ്പലപ്പുഴക്കാരന്‍ റോയിച്ചൻ ചാക്കോ അവിശ്വസനീയമായി ജീവിതത്തിലേക്ക്. ഭാര്യ ലിജിയുടെ നിശ്ചയദാര്‍ഢ്യമാണ് റോയിയെ നഷ്ട്ടപ്പെട്ടുവെന്ന് കരുതിയ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
കോവന്‍ട്രിയില്‍ ആണ് കുടുംബം താമസിക്കുന്നത്. കോവിഡ് ബാധിതനായി നില വഷളായതിനെ തുടർന്ന് റോയിയെ വെന്‍റിലേറ്ററിലാക്കി. 56 ദിവസമാണ് അദ്ദേഹം വെൻറിലേറ്ററിൽ കഴിഞ്ഞത്.
സാധാരണ ഗതിയില്‍ ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ബന്ധുക്കളുടെ സമ്മതത്തോടെ വെൻറിലേറ്ററിൽനിന്ന് മാറ്റുകയാണ് ആശുപത്രികൾ ചെയ്യുന്നത്. എന്നാല്‍ ഭര്‍ത്താവിനെ വെൻറിലേറ്ററിൽനിന്ന് മാറ്റാന്‍ ലിജി സമ്മതിച്ചില്ല. ഒടുവിൽ അവിശ്വസനീയമായി റോയിച്ചന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.