ഡബ്ലിൻ: പാമ്പുകൾ പാർക്കാത്ത മണ്ണായി കണക്കാക്കുന്ന അയർലൻഡിൽ ഉഗ്ര വിഷമുള്ള പാമ്പിെൻറ കടിയേറ്റ് യുവാവ് ആശുപത്രിയിൽ. തലസ്ഥാന നഗരമായ ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗൺ സ്വദേശിയായ യുവാവിനാണ് കടിയേറ്റത്.
ഭൂമിശാസ്ത്രപരമായ സവിശേഷതകളാൽ അയർലൻഡിൽ പാമ്പുകളില്ലെങ്കിലും വ്യാപകമായി വളർത്തപ്പെടാറുണ്ട്. ഇവയിലൊന്നാണ് 22കാരന് പണികൊടുത്തത്.
ആഫ്രിക്കയിൽ ഏറ്റവുമധികം ആളെ കൊല്ലുന്ന പാമ്പുകളിലൊന്നായ ‘പഫ് ആഡർ’ വിരലിന് കൊത്തി ആശുപത്രിയിലെത്തിയ യുവാവിന് മരുന്ന് എത്തിച്ചത് നാഷനൽ റെപ്റൈറൽ മൃഗശാലയിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.