മഡ്രിഡ്: സ്പെയിനില്‍ പൊതുചെലവ് ഗണ്യമായി വെട്ടിച്ചുരുക്കി സാമ്പത്തിക കാര്‍ക്കശ്യത്തിന്‍െറ പേരില്‍ ജനപ്രീതി നഷ്ടപ്പെട്ട മരിയാനൊ രജോയിക്ക് വീണ്ടും പ്രധാനമന്ത്രിയായി അംഗീകാരം. 10 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ കഴിഞ്ഞദിവസം സമ്മേളിച്ച പാര്‍ലമെന്‍റ് വോട്ടെടുപ്പിലൂടെയാണ് രജോയിക്ക് അംഗീകാരം നല്‍കിയത്. യാഥാസ്ഥിതിക പീപ്ള്‍സ് പാര്‍ട്ടി (പി.പി) നേതാവായ രജോയിക്ക് 350 അംഗ പാര്‍ലമെന്‍റില്‍ 170 അനുകൂല വോട്ടുകള്‍ ലഭിച്ചു. 111 പേര്‍ എതിര്‍ത്തു. 68 അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സോഷ്യലിസ്റ്റ് കക്ഷിയുടെ തീരുമാനമാണ് തൂക്കുസഭയില്‍ രജോയിയുടെ വിജയം ഉറപ്പിച്ചത്.
ഡിസംബറിലും ജൂണിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ കണ്ടത്തൊനാകാതെ രാഷ്ട്രീയ-ഭരണമേഖലകള്‍ സ്തംഭിച്ചതിനാല്‍ രജോയിക്ക് ലഭിച്ച പുതിയ അംഗീകാരം പ്രത്യാശജനകമാണെന്ന് പീപ്ള്‍സ് പാര്‍ട്ടി വിലയിരുത്തി.അതേസമയം, സാമ്പത്തിക കര്‍ക്കശവാദിയായ രജോയിയുടെ അധികാരാരോഹണം രാജ്യത്ത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.