ലണ്ടൻ: സാധാരണ നിലയിൽ മനുഷ്യവാസം അസാധ്യമായ അൻറാർട്ടിക്കിൽ ആദ്യമായി ഒരു മാംഗല്യം. പൂജ്യത്തിലും താഴെ ഡിഗ്രിയിൽ തണുത്തുറഞ്ഞ അൻറാർട്ടിക്കിലെ ആദ്യ ദമ്പതികൾ ആവാൻ ഭാഗ്യം സിദ്ധിച്ചവരായി ജൂലി ബോമും ടോം സിൽവെർസ്റ്റണും. തണുപ്പുകാലങ്ങളിൽ ഗവേഷണത്തിനായി ഇവിടെ തമ്പടിക്കുന്ന ബ്രിട്ടീഷ് അൻറാർട്ടിക് സർവേയുടെ (ബാസ്) ഭാഗമായി എത്തിയവരാണ് ഇവർ രണ്ടുപേരും. ജൂലിയും േടാമും അടക്കം 18 പേരാണ് ഇൗ സംഘത്തിൽ ഉള്ളത്. അഡലെയ്ഡ് ദ്വീപിൽ നടന്ന ഇൗ വിവാഹം അൻറാർട്ടിക്കയിലെ ആദ്യത്തേതെന്ന് ചരിത്രത്തിൽ ഇടംനേടി.
ഒാറഞ്ച് വർണത്തിലുള്ള ടെൻറിെൻറ ഒരു കഷണം ചേർത്ത് തയ്ച്ച ഉടുപ്പ് അണിഞ്ഞായിരുന്നു ജൂലി കല്യാണപ്പെണ്ണായത്. തങ്ങൾ രണ്ടുപേരും 10 വർഷത്തിലേറെയായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒന്നിച്ചു യാത്ര ചെയ്യുകയും ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയുമാണെന്ന് 34കാരിയായ ജൂലി പറഞ്ഞു. വിവാഹിതരാവാൻ ലോകത്ത് ഇതിനെക്കാൾ നല്ലൊരിടമില്ല. മഞ്ഞുമൂടിയ മലനിരകളെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. സഹൃദയരായ കൂട്ടുകാർക്കൊപ്പം ഇവിടെ സമയം ചെലവഴിക്കുക എന്നത് എനിക്ക് ഏെറ പ്രിയങ്കരമാണ് -ജൂലി മനസ്സു തുറന്നു. പര്യവേക്ഷണ സംഘത്തലവന്മാരായി വടക്കേ ഇന്ത്യ, നേപ്പാൾ, പെറു, എക്വഡോർ, മംഗോളിയ, കസാഖ്സ്താൻ തുടങ്ങി ഒേട്ടറെ സ്ഥലങ്ങളിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.