പരിശോധന ഫലം നെഗറ്റീവ്; ഏഞ്ചല മെര്‍ക്കൽ ക്വാറ​ൈൻറൻ അവസാനിപ്പിച്ചു

ബെർലിൻ: തന്നെ ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വയം ക്വാറ​ൈൻറനില്‍ പ്രവേശിച ്ച ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലി​​െൻറ പരിശോധന ഫലം നെഗറ്റീവ്. ഇതേത്തുടര്‍ന്ന് വീട്ടുനിരീക്ഷണം അവസാനിപ്പിച്ച മെര്‍ക്കല്‍ വെള്ളിയാഴ്ച വീണ്ടും ചാന്‍സലറി പദവി ഏറ്റെടുത്തു.

മെര്‍ക്കലിന് മാര്‍ച്ച് 20ന് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചാന്‍സലര്‍ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. പിന്നീട് നടത്തിയ ടെസ്റ്റുകളിലെല്ലാം പരിശോധന ഫലം നെഗറ്റീവായിരുന്നുവെന്ന് മെര്‍ക്കലിന്റെ വക്താവ് അറിയിച്ചു.

അതേസമയം മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ജര്‍മ്മനിയില്‍ കോവിഡ് മരണനിരക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മനിയില്‍ 84,794 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,107 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

Tags:    
News Summary - merkel-ends-her-self-quarantine-returns-to-chancellery-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.